ഇനിയും സന്നിധാനത്ത് അറസ്റ്റ് നടന്നാല്‍ ശാഖ ആപ്പീസ് തുറക്കാന്‍ ആളില്ലാതെ ആകുമെന്നാണ് ചില സംഘികളുടെ സങ്കടം; പരിഹാസവുമായി എഴുത്തുകാരി ലക്ഷ്മി രാജീവ്

സോഷ്യല്‍ മീഡിയയിൽ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എഴുത്തുകാരി ലക്ഷ്മി രാജീവിന്റെ നിലപാടുകളെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ലക്ഷ്മി രാജീവിന്റെ പുതിയ കുറിപ്പും ചര്‍ച്ചയാവുകയാണ്. ഇനിയും സന്നിധാനത്തു അറസ്റ്റ് നടന്നാല്‍ ശാഖ ആപ്പീസ് തുറക്കാന്‍ ആളില്ലാതെ ആകുമെന്നാണ് ചില നല്ല സംഘികളുടെ സങ്കടമെന്ന് ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.
കേരളം ഇന്ന് ഭരിക്കുന്നത് ഈ ചാതുര്‍ വര്‍ണ്യത്തിനു പുറത്തുള്ള ഒരാളാണ്. പിണറായി വിജയന്‍.ശബരിമല വിഷയം എടുത്തിട്ട് നാട്ടില്‍ രക്തക്കളം ഉണ്ടാക്കുന്ന ശൂദ്രന് അവന്‍ ഇന്ന് നില്‍ക്കുന്ന ഇടം അദ്ദേഹം ചൂണ്ടി കാണിക്കുമ്ബോള്‍ അവന്‍ ചരിത്രത്തില്‍ ഏറ്റവും താഴ്ന്നതെന്നു രേഖപ്പെടുത്തിയ മനുഷ്യര്‍ക്കും താഴെ ആകുന്നു- ലക്ഷ്മി രാജീവ് കുറിച്ചു.
ലക്ഷ്മി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...
അറസ്റ്റ് വരിക്കാന്‍ കാത്തു നിന്ന അവശേഷിച്ച ചിലര്‍ ഇന്നലെ മെസ്സേജ് അയച്ചിരുന്നു. ജോലി പോകുമെന്ന് കിട്ടില്ലെന്ന് പറയാന്‍ നിങ്ങള്‍ ആരാ ( വലിയ മാറ്റമാണ്, തെറിയുടെ സ്ഥാനത്തു നിങ്ങള്‍ കയറി വരുന്നത് ). നിങ്ങളുടെ ബോധവല്‍ക്കരണമൊന്നും വേണ്ട. ഇനിയും സന്നിധാനത്തു അറസ്റ്റ് നടന്നാല്‍ ശാഖ ആപ്പീസ് തുറക്കാന്‍ ആളില്ലാതെ ആകുമെന്നാണ് ചില നല്ല സംഘികളുടെ സങ്കടം. ചേച്ചി ജാതി പറയരുത് , നിങ്ങളെ സ്‌നേഹിക്കുന്ന നല്ല നായന്മാര്‍ക്കു സങ്കടമാണ്
മനുഷ്യനല്ലേ. ചില സമയത്തു തെറ്റ് പറ്റും. ക്ഷമി. ഇത് ജാതിപ്പോരു തന്നെയാണ്. കേരളം ഇന്ന് ഭരിക്കുന്നത് ഈ ചാതുര്‍ വര്‍ണ്യത്തിനു പുറത്തുള്ള ഒരാളാണ്. പിണറായി വിജയന്‍.ശബരിമല വിഷയം എടുത്തിട്ട് നാട്ടില്‍ രക്തക്കളം ഉണ്ടാക്കുന്ന ശൂദ്രന് അവന്‍ ഇന്ന് നില്‍ക്കുന്ന ഇടം അദ്ദേഹം ചൂണ്ടി കാണിക്കുമ്ബോള്‍ അവന്‍ ചരിത്രത്തില്‍ ഏറ്റവും താഴ്ന്നതെന്നു രേഖപ്പെടുത്തിയ മനുഷ്യര്‍ക്കും താഴെ ആകുന്നു. മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അന്തസ്സുള്ള മനുഷ്യരും അതില്ലാത്തവരും എന്നാണു ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയം. ഏതു വേണമെന്ന് സ്വയം തീരുമാനിച്ചാല്‍ മതി. തല്ക്കാലം ലാല്‍ സലാം സഖാവേ.
https://www.facebook.com/Malayalivartha

























