Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ആചാരലംഘനം നടന്നാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാടിനോട് ഭക്തര്‍ യോജിക്കുന്നു; കൃത്യമായ സര്‍വ്വേ റിപ്പോര്‍ട്ട് മലയാളി വാര്‍ത്ത പുറത്തു വിടുന്നു

04 NOVEMBER 2018 01:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ആചാരലംഘനം നടന്നാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാടിനോട് ഭക്തര്‍ യോജിക്കുന്നു. കൃത്യമായ സര്‍വ്വേ റിപ്പോര്‍ട്ടാണ് ഇതു സംബന്ധിച്ച് മലയാളി വാര്‍ത്ത പുറത്തു വിടുന്നത്.

ഇത് വിശ്വാസത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ പ്രശ്‌നമാണ്. പൂജാവിധികളില്‍ അവസാന വാക്ക് തന്ത്രിയാണ്. ആചാരലംഘനം നടന്നാല്‍ വിധി പ്രകാരമുള്ള ശുദ്ധിക്രിയ നടത്താന്‍, വേണ്ടി വന്നാല്‍ നട അടച്ചിടണമെങ്കില്‍ അങ്ങനെ തന്നെ തന്ത്രി ചെയ്യട്ടെ എന്ന മറുപടിയാണ് ഭൂരിപക്ഷം വിശ്വാസികളും പങ്കുവച്ചത്. ഞങ്ങളുടെ സര്‍വ്വേ പോസ്റ്റിലുള്ള ഇത്തരം കമന്റുകള്‍ക്കു പോലും ലഭിക്കുന്നത് നൂറുകണക്കിന് ലൈക്കുകളാണ്.
കഴിഞ്ഞ ഒക്ടോബര്‍ 19 ന് ആചാരലംഘനം നടക്കുകയാണെങ്കില്‍ ക്ഷേത്രത്തിന്റെ നടയടച്ച് താക്കോല്‍ ഏല്‍പിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് പന്തളം കൊട്ടാരം നിര്‍ദ്ദേശം നല്‍കിയതും വേണ്ടി വന്നാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ പ്രഖ്യാപനവും ഏറെ വിവാദമായിരുന്നു, തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോത്തലയില്‍ കെട്ടിയ താക്കോലുമായി നടക്കുന്നവര്‍ ഉടമകളാണെന്ന് ചിന്തിക്കരുത് എന്ന രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. കേരളത്തില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായ വിഷയമാണ് ആചാരലംഘനം നടന്നാല്‍ നടയടയ്ക്കുന്നതിനെ സംബന്ധിച്ച്.

ഇവിടെ രാഷ്ട്രീയവും, വിശ്വാസവും കൂട്ടികുഴയ്ക്കപ്പെടുന്നു. ആചാരങ്ങളെ നവോത്ഥാനപന്ഥാവിലേക്ക് മാറ്റണമെന്ന പുരോഗമന ചിന്തയും, വിശ്വാസങ്ങളെ വ്രണപ്പെടുത്തരുതെന്ന നിലവിളിയും മുഴങ്ങുന്നു.

യുട്യൂബ് പ്ലാറ്റ് ഫോമില്‍ ഞങ്ങള്‍ നടത്തിയ സര്‍വ്വേയില്‍ ആയിരക്കണക്കിനാളുകളുടെ പങ്കാളിത്തമാണുള്ളത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ മഹാ ഭൂരിപക്ഷമാളുകളും തന്ത്രിയുടെ നിലപാടുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്.

ചിത്തിര ആട്ട വിശേഷ പൂജയ്ക്കായി നടതുറക്കുമ്പോള്‍ ശബരിമലയില്‍ വീണ്ടും ഇന്നു മുതല്‍ നിരോധനാജ്ഞയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണമാണ് കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും വൈകാരിക വിഷയമായതിനാല്‍ തന്നെ അത് തീരാകളങ്കമായി മാറിയേക്കാമെന്ന പേടി സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കു വരെയുണ്ട്. സന്നിധാനത്തേക്ക് വനിതാ പോലീസുകാരെ നിയോഗിച്ചതിലും പൊരുത്തക്കേടുകള്‍ ഉണ്ട്. വിശ്വാസികളായ പല വനിതാ പോലീസുകാരും സന്നിധാന ഡ്യൂട്ടിക്ക് തയ്യാറല്ല.

സര്‍ക്കാരിന്റെ ശബരിമല നയത്തില്‍ പ്രതിഷേധിച്ച് ആചാര സംരക്ഷണത്തിനായി മുന്നിട്ടിറങ്ങുമെന്ന് എന്‍എസ്എസ് പറഞ്ഞു കഴിഞ്ഞു. യുവതികള്‍ എത്തിയാല്‍ നടയടയ്ക്കുമെന്ന ശബരിമല തന്ത്രിയുടെയും തന്ത്രി സമാജത്തിന്റേയും അഭിപ്രായത്തോട് കേരളത്തിലെ ഭക്തരും യോജിക്കുന്നു എന്ന വ്യക്തമായ കാഴ്ചയാണ് മലയാളി വാര്‍ത്ത അഭിപ്രായ സര്‍വ്വേയില്‍. പ്രതിഷ്ഠാ സങ്കല്പമനുസരിച്ചാണ് ഓരോ ക്ഷേത്രത്തിലും ആചാരങ്ങള്‍ നിശ്ചയിക്കപ്പെടുന്നത്. അവ മാറ്റിയാല്‍ പ്രതിഷ്ഠാ സങ്കല്പത്തിന് കോട്ടം വരും. ചൈതന്യഹാനി സംഭവിക്കും.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടില്ല . എന്നാല്‍ സ്ത്രീ ജീവിതത്തിലെ മഹത്ത്വമേറിയ കാലഘട്ടത്തില്‍ അവര്‍ ശബരിമലയില്‍ വരേണ്ടതില്ല എന്ന് പൂര്‍വികര്‍ നിശ്ചയിച്ചിട്ടുള്ളതാണ്. ഇത് സ്ത്രീയെയോ ആര്‍ത്തവത്തെയോ അശുദ്ധമായി കാണുന്നതു കൊണ്ടല്ല വ്രതമെടുക്കുമ്പോള്‍ പാലിക്കേണ്ട പഞ്ചശുദ്ധി ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് പാലിക്കുവാന്‍ പറ്റില്ലെന്നതു കൊണ്ടാണ് ഇങ്ങനെ ഒരു നിയമം കൊണ്ടു വന്നിട്ടുള്ളത്.
ശരീരം, മനസ്സ്, വാക്ക്, ആഹാരം, കര്‍മ്മം എന്നിവയാണ് പഞ്ച ശുദ്ധികള്‍

സന്യാസ ആശ്രമത്തില്‍ ധ്യാനത്തിലാണ് ശബരിമലയിലെ പ്രതിഷ്ഠ. സവിശേഷമായ ആചാരങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കേണ്ടത് ഭക്തരുടെ കര്‍മ്മമാണ്. അതു കൊണ്ടു തന്നെ ആചാരങ്ങള്‍ പാലിച്ച് മാത്രമേ ശബരിമലയില്‍ എത്താവൂ. ക്ഷേത്ര ആചാരങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്. ആചാരലംഘനം ഉണ്ടായാല്‍ നടയടച്ചു പരിഹാര ക്രിയകള്‍ ചെയ്യുകയേ നിര്‍വാഹമുള്ളൂ. അതു കൊണ്ടു തന്നെയാണ് കേരളത്തിലെ ഭൂരിപക്ഷം പേരും യുവതീപ്രവേശനത്തിനു എതിരു നില്‍ക്കുന്നത്.

മലയാളി വാര്‍ത്ത ഗൂഗിള്‍ പ്ലാറ്റ് ഫോമില്‍ നടത്തിയ സര്‍വ്വേയുടെ റിപ്പോര്‍ട്ട്

മലയാളി വാര്‍ത്തയുടെ ചോദ്യമിതായിരുന്നു

ശബരിമല ആചാര ലംഘനം നടന്നാല്‍ നടയടയ്ക്കും എന്ന് പറയുന്ന തന്ത്രിയുടെ അഭിപ്രായത്തോട് താങ്കള്‍ യോജിക്കുന്നുവോ?

യോജിക്കുന്നു എന്ന അഭിപ്രായം രേഖപ്പെടുത്തിയവര്‍ 83%. യോജിക്കുന്നില്ല എന്ന അഭിപ്രായം രേഖപ്പെടുത്തിയവര്‍ വെറും 14 ശതമാനം മാത്രം . 3% ആളുകള്‍ അഭിപ്രായമില്ല എന്നു പറയുന്നു.

വളരെ വ്യക്തമായ സര്‍വ്വേ റിപ്പോര്‍ട്ടാണ് ഈ വിഷയത്തില്‍ മലയാളി വാര്‍ത്ത പുറത്തു വിടുന്നത്. ആചാരലംഘനമുണ്ടായാല്‍ നടയടച്ച് ശുദ്ധിക്രിയ ചെയ്യുന്നതില്‍ തന്ത്രിയോടു യോജിക്കുന്ന സര്‍വ്വേയില്‍ പങ്കെടുത്ത 83% ആളുകളുടെയും വികാരമാണ് ഞങ്ങള്‍ പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (12 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (3 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (4 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (4 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (4 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (6 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (6 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (7 hours ago)

Malayali Vartha Recommends