ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കാനിരിക്കെ സുരക്ഷ ശക്തമാക്കിയെന്ന് ജില്ലാ കളക്ടര്‍

ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കാനിരിക്കെ സുരക്ഷ ശക്തമാക്കിയെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ്. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പുവരുത്താനാണ് 144 പ്രഖ്യാപിച്ചത്. വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. നടതുറപ്പ് ദിവസം പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. ചിത്തിര ആട്ട ദിവസമായ ചൊവ്വാഴ്ച വൈകിട്ട് പത്തിനാണ് നട അടയ്ക്കുന്നത്. പിന്നെ മണ്ഡലകാല പൂജകള്‍ക്ക് വേണ്ടി നവംബര്‍ 16നാണ് നട തുറക്കുക.
" f
https://www.facebook.com/Malayalivartha



























