കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയൻ; മോദി ക്രൂരനല്ല ഒരുപാട് ആരാധനയുള്ള നേതാവ്; മനസ് തുറന്ന് നടൻ ദേവൻ

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായി വിജയന്‍ എന്ന കാര്യത്തില്‍ സംശയമില്ല എന്ന് നടന്‍ ദേവന്‍. 'പിണറായി വിജയന്‍ എന്തെല്ലാം നല്ല കാര്യങ്ങള്‍ കേരളത്തില്‍ ചെയ്യുന്നുണ്ട്. പക്ഷേ മാദ്ധ്യമങ്ങള്‍ അതൊന്നും ജനശ്രദ്ധയില്‍ കൊണ്ടുവരുന്നില്ല. പൊലീസ് വിഷയത്തില്‍ അല്ലാതെ മറ്റൊരു വിഷയത്തിലും ഈ സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ല എന്നും ദേവൻ പറഞ്ഞു. അതേസമയം പിണറായിയെ പ്രശംസിച്ച ദേവൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്കുള്ള ആരാധനയും വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദേവന്റെ പ്രതികരണം.
'മോദി ക്രൂരനല്ല ഒരുപാട് ആരാധനയുള്ള നേതാവാണ്. അദ്ദേഹത്തെ ക്രൂരനായി ചിത്രീകരിക്കുന്നത് ഇവിടുത്തെ മാദ്ധ്യമങ്ങളാണ്. നരേന്ദ്ര മോദിയില്‍ നിങ്ങള്‍ കാണുന്ന അപാകതകള്‍ എന്തൊക്കെയാണെന്ന് ഞാന്‍ ഒരുപാടു പത്രക്കാരോട് ചോദിച്ചിട്ടുണ്ട്. ഒരു മാദ്ധ്യമ പ്രവര്‍ത്തകനു പോലും അതിനു കൃത്യമായ മറുപടി തരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മറ്റ് ഹൈന്ദവപ്രസ്ഥാനങ്ങളും തീവ്രഹിന്ദു ഗ്രൂപ്പുകളുമാണ് ഈ രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് എന്നും ദേവന്‍ പറഞ്ഞു
കേരളത്തിൽ മാദ്ധ്യമങ്ങളുടെ ഇടപെടല്‍ പലപ്പോഴും അനാവശ്യമാണെന്നും കടക്ക് പുറത്ത് എന്ന് പിണറായി പറഞ്ഞതില്‍ ഒരിക്കലും തെറ്റ് പറയാന്‍ കഴിയില്ല എന്നും ദേവൻ കൂട്ടിച്ചേർത്തു.
"
https://www.facebook.com/Malayalivartha

























