Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് പ്രതിഷേധക്കാര്‍ നിറയും യുവതികള്‍ക്ക് പോലീസ് സുരക്ഷ കഠിനം; ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല നടതുറക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ കടുത്ത നിയന്ത്രണങ്ങളുമായി പൊലീസ് രംഗത്ത്

04 NOVEMBER 2018 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ആചാര സംരക്ഷണത്തിനായി വിശ്വാസികളും, അവര്‍ക്കൊപ്പം ബിജെപിയും ഹൈന്ദവ സംഘടനകളും അണി നിരക്കുന്നത് സാധാരണ പ്രതിഷേധ ധര്‍ണ്ണയോ, മാര്‍ച്ചോ പോലെയല്ല ഇരുമുടിക്കെട്ടുമായി വ്രതമെടുത്ത് നാളെ അതിരാവിലെ തന്നെ അവര്‍ നിലയ്ക്കലിലെത്തു. ആയിരങ്ങളാണ് കടന്നു വരുന്നത്. ഇന്നു വൈകിട്ടു തന്നെ നിലയ്ക്കലിലെത്താനാണ് പലരും പദ്ധതിയിടുന്നത്. യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ശരി വയ്ക്കുന്നതാണ് ശബരിമലയില്‍ വിശ്വാസി സമരവുമായി ബന്ധപ്പെട്ടു നടന്നു കൊണ്ടിരിക്കുന്ന മുന്നൊരുക്കങ്ങള്‍.

ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല നടതുറക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ കടുത്ത നിയന്ത്രണങ്ങളുമായി പൊലീസ് രംഗത്ത് ഉണ്ട്. ഒരു ദിവസത്തേക്കാണ് നട തുറക്കുന്നതെങ്കിലും ഏത് തരത്തിലുള്ള പ്രശ്‌നങ്ങളേയും നേരിടാനുള്ള സജ്ജീകരണത്തിലാണ് പോലീസ്. ഇന്ന് മാദ്ധ്യമപ്രവർത്തകർക്ക് പമ്പയിലേക്കോ സന്നിധാനത്തെക്കോ പ്രവേശനം ഇല്ല. ദർശനത്തിനായി സ്ത്രീകൾ എത്താനുള്ള സാധ്യത കണക്കിലെടുത്ത് സന്നിധാനത്ത് 50 വയസ് കഴിഞ്ഞ സി.ഐ, എസ്.ഐ റാങ്കിലുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തീരുമാനമായിട്ടുണ്ട്.

ഇവരെല്ലാം ശനിയാഴ്ച വൈകിട്ട് തന്നെ നിലയ്‌ക്കലിൽ എത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇന്ന് വൈകുന്നേരത്തോടെ വനിതാ പൊലീസിനെ സന്നിധാനത്ത് വിന്യസിക്കാനാണ് തീരുമാനം. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഭക്തരെ സന്നിധാനത്ത് പ്രവേശിപ്പിക്കുക.


ശബരിമലയിൽ സ്ത്രീകളെ മുൻനിറുത്തി സംഘർഷമുണ്ടാക്കാൻ ചില സംഘടനകൾ ശ്രമിച്ചേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് വൻ പൊലീസ് സുരക്ഷയൊരുക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിനെതുടർന്ന് ഇലവുങ്കലിൽ വച്ച് തന്നെ തീർത്ഥാടകരെ ബാരിക്കേഡ് വച്ച് പൊലീസ് തടയുകയാണ്. നേരത്തെ നിലയ്‌ക്കൽ വരെ തീർത്ഥാടകരെ കയറ്റി വിടുമെന്ന് അറിയിച്ചിരുന്നു. എന്നാൽ സന്നിധാനത്തേക്ക് നാളെ മാത്രമേ പ്രവേശനം അനുവദിക്കൂ.

നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പുറമേ മലയിലേക്ക് യാത്രാവിലക്കുമുണ്ട്. തിരിച്ചറിയൽ രേഖയില്ലാത്ത ആർക്കും പമ്പ, നിലയ്ക്കൽ ചെക്ക്‌പോസ്റ്റുകൾ കടക്കാനാവില്ല. യുവതീ പ്രവേശനത്തെ എതിർക്കുന്നവർ ശക്തമായി പ്രതിഷേധിക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്.മല ചവിട്ടാനെത്തുന്നവർ നിലയ്ക്കൽ മുതൽ പൊലീസ് നിരീക്ഷണത്തിലായിരിക്കും. ചെക്ക്‌പോസ്റ്റുകളിൽ എല്ലാ വാഹനങ്ങളും പരിശോധിക്കും. എ.ഡി.ജി.പിമാരായ എസ്.ആനന്ദകൃഷ്ണൻ, അനിൽകാന്ത് എന്നിവരുടെ നേതൃത്വത്തിൽ 2,300 പൊലീസുകാരെ ഇന്നുച്ചയോടെ വിന്യസിക്കും. നൂറിലേറെ വനിതാ പൊലീസുമുണ്ട്. 500 പേരെ കരുതലായി നിലയ്‌ക്കലിൽ സൂക്ഷിക്കും.

പമ്പ മുതൽ സന്നിധാനം വരെ കാനനപാത പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും. കമാൻഡോകളടക്കം സായുധ സംഘം ഇവർക്കൊപ്പമുണ്ടാകും. ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇന്നുമുതൽ അവിടെ ക്യാമ്പ് ചെയ്യും. മുഖം തിരിച്ചറിയാൻ കാമറകൾ ഉപയോഗിച്ച് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (12 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (3 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (4 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (4 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (4 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (6 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (6 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (7 hours ago)

Malayali Vartha Recommends