Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഇലവുങ്കല്‍ കവലയിൽ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി മാധ്യമങ്ങളെ പോലീസ് തടഞ്ഞപ്പോൾ വിലക്കുകൾ ലംഘിച്ച് സന്നിധാനത്തിന്റെ ഇന്നത്തെ ദൃശ്യങ്ങള്‍ ജനം ടിവിയില്‍; പോലീസിനെ വെല്ലുവിളിച്ച് സംഘപരിവാർ സന്നിധാനത്തെത്തി....

04 NOVEMBER 2018 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ ശബരിമലയിൽ ഒരുക്കിയത് കർശന സുരക്ഷയായിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ ഇലവുങ്കല്‍ കവലയിൽ പോലീസ് തടഞ്ഞിരുന്നു. പക്ഷെ വിലക്കുകൾ ലംഘിച്ച് സന്നിധാനത്തിന്റെ ഇന്നത്തെ ദൃശ്യങ്ങള്‍ ജനം ടിവിയില്‍ എത്തി.

പൊലീസും മറ്റും ശബരിമലയില്‍ എത്തുന്നതും സോപനവുമാണ് ജനം ടിവി സംപ്രേഷണം ചെയ്തത്. ഇതോടെ സന്നിധാനത്ത് സംഘപരിവാർ എത്തിയെന്ന് വ്യക്തമാവുകയാണ്. ജനം ടിവിയിലെ ലേഖകരേയും ക്യാമറാമാന്മാരേയും പൊലീസ് തിരിച്ചറിയുകയും തടയുകയും ചെയ്തു. എന്നിട്ടും ദൃശ്യങ്ങള്‍ ജനം ടിവിയിലെത്തിയത് ഏതോ സംഘപരിവാറുകാരൻ മൊബൈലില്‍ പകര്‍ത്തിയതെന്നാണ് സൂചന. ഇതോടെ ദൃശ്യം പുറത്തു പോയത് എങ്ങനെയെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയും പൊലീസിനൊപ്പം നില്‍ക്കുകയും ചെയ്ത മാധ്യമങ്ങളെ പോലും പമ്ബയിലേക്ക് കടത്തി വിട്ടില്ല. ഇത് ഏറെ വിവാദമാവുകയും ചെയ്തു. ശബരിമല: സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കുമെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയിലും ജനം ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സര്‍ക്കാരിനും പൊലീസിനും തിരിച്ചടിയാണ്.

ശബരിമലയിലും പരിസരത്തും മാധ്യമ പ്രവര്‍ത്തകരെ തടയുന്നതായി വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാതൊരു തരത്തിലുമുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഡിജിപിയും വിശദീകരിക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനാലാണ് ഇപ്പോള്‍ പ്രവേശനം അനുവദിക്കാത്തത്. ശബരിമലയിലും പരിസരത്തും സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

കഴിഞ്ഞ മാസത്തെ തീര്‍ത്ഥാടന വേളയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ ആക്രമണം നടന്നിരുന്നു. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയുന്നതിന് പൊലീസ് സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കണമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സ്ത്രീകളെ അണിനിരത്തി പ്രശ്‌നമുണ്ടാക്കാന്‍ ബിജെപി ആര്‍എസ്എസ് സംഘടനകള്‍ ശ്രമം നടക്കുത്തുന്നുവെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ശബരിമലയിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മാധ്യമ പ്രവർത്തകരെ ആദ്യം പോലീസ് തടഞ്ഞത്.

യുവതീപ്രവേശനത്തെച്ചൊല്ലിയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്‌ചാത്തലത്തില്‍ കര്‍ശനപരിശോധനയ്‌ക്കുശേഷമാകും നാളെ തീര്‍ഥാടകരെ കടത്തിവിടുന്നത്. നിലയ്‌ക്കല്‍ മുതല്‍ സന്നിധാനംവരെ 41 മണിക്കൂര്‍ നിരോധനാജ്‌ഞ നിലവിലുണ്ട്‌. ശബരിമലയുടെ ചരിത്രത്തിലാദ്യമായി പോലീസിന്റെ കണ്ണീര്‍വാതക, ജലപീരങ്കി സംവിധാനങ്ങളും ഇക്കുറി സുരക്ഷാസംവിധാനങ്ങളുടെ ഭാഗമാകും യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ തടയുന്നവരെ കൈകാര്യം ചെയ്യാനാണിത്‌.

നിരോധനാജ്ഞ നിലനില്‍ക്കുന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളുടെ നിയന്ത്രണം പൂര്‍ണമായും പൊലീസ് ഏറ്റെടുത്തിട്ടുണ്ട്. പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ പോലീസ്‌ കമാന്‍ഡോ സംഘത്തെ വിന്യസിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്തുനിന്ന്‌ എത്തിക്കുന്ന കണ്ണീര്‍വാതക, ജലപീരങ്കി വാഹനങ്ങളായ വജ്രയും വരുണും ബേസ്‌ ക്യാമ്പായ നിലയ്‌ക്കലില്‍ സദാസജ്‌ജമായിരിക്കും. ഇലവുങ്കൽ മുതൽ പമ്പ വരെയുള്ള ഭാഗത്ത് പ്രശ്നമുണ്ടായാൽ നിലയ്ക്കലിൽ ഇട്ടിരിക്കുന്ന ജല പീരങ്കിയും ഉപയോഗിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (13 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (3 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (4 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (4 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (4 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (6 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (6 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (7 hours ago)

Malayali Vartha Recommends