ഇനി ജലീൽ രാജിവയ്ക്കുന്നത് വരെ കുഞ്ഞാലിക്കുട്ടിക്ക് ഉറക്കമില്ല; ലീഗിൽ നിന്നും ഇടതു മുന്നണിയിലെത്തിയ ജലീലിനെ സി പിഎം വിശ്വാസത്തിലെടുക്കാത്തത് കാരണം അദ്ദേഹം ലീഗിലേക്ക് തന്നെ തിരിച്ചു പോകുമോ എന്ന് കരുതി

മുൻ മന്ത്രിയും പാർലെമെന്റംഗവുമായ ലീഗിന്റെ പരമോന്നത നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കാത്തിരുന്ന് നൽകിയ കടുംകഷായമാണ് മന്ത്രി കെ.റ്റി. ജലീൽ കുടിച്ചത്. ഇനി ജലീൽ രാജിവയ്ക്കുന്നത് വരെ കുഞ്ഞാലിക്കുട്ടിക്ക് ഉറക്കമില്ല.
ജലീലിനെ കുടുക്കിയത് കുഞ്ഞാലിക്കുട്ടിയാണെന്ന് ലീഗിലും സി പി എമ്മിലും എല്ലാവർക്കുമറിയാം. കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് കോടിയേരിയും പിണറായിയും. നാളെ ഇവരിലൂടെ കുഞ്ഞാലിക്കുട്ടി ഇടതു മുന്നണിയിലെത്തുമെന്ന് കരുതുന്നവരും കുറവല്ല. ഇടത് നേതാക്കൾ ഇക്കാര്യം ഒരിക്കലും നിഷേധിച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിച്ചപ്പോൾ ദുർബലനായ ഇടത് സ്ഥാനാർത്ഥിയെ നിർത്തി സി പി എം സഹായിക്കുകയും ചെയ്തു. അതിന് എതിർപ്പുള്ളത് ജലീലിന് മാത്രമാണ്.
ജലീലിനെ സി പി എം ഇപ്പോഴും വിശ്വസിച്ചിട്ടില്ല . ലീഗിൽ നിന്നും ഇടതു മുന്നണിയിലെത്തിയ ജലീലിനെ സി പിഎം വിശ്വാസത്തിലെടുക്കാത്തത് കാരണം അദ്ദേഹം ലീഗിലേക്ക് തന്നെ തിരിച്ചു പോകുമോ എന്ന് കരുതിയിട്ടാണ്. കുറ്റിപുറത്ത് നിന്നും കുഞ്ഞാലിക്കുട്ടി ജലീലിനോട് പരാജയപ്പെട്ടത് ഒരിക്കലും അദ്ദേഹത്തിന് മറക്കാനാവില്ല. കുഞ്ഞാലിക്കുട്ടി ഞെട്ടിപ്പോയ തോൽവിയായിരുന്നു അത്. അന്നു തന്നെ ജലീൽ എന്ന നേതാവിന്റെ താരോദയമുണ്ടായി. ജലീൽ മന്ത്രിയായതും ആവർത്തിച്ച് ജയിക്കുന്നതും കുഞ്ഞാപ്പക്ക് ഇപ്പോഴും ഭഹിച്ചിട്ടില്ല. ജലീൽ ഇടത് മുന്നണിയിലെ കുഞ്ഞാലിക്കുട്ടിയാണ്.
കുഞ്ഞാലിക്കുട്ടി കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തിന് ജലീലിനോട് പകരംവീട്ടാൻ ഇതിനു മുമ്പ് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ പിത്യസഹേദരന്റെ പുത്രന് ന്യൂനപക്ഷക്ഷേമ ധനകാര്യ കോർപ്പറേഷനിൽ ജോലി നൽകിയപ്പോൾ അക്കാര്യം വിജയിച്ചു. ജലീലിന് അക്കാര്യം അറിയുമായിരുന്നില്ല. തനിക്ക് ആരും ശതുക്കളായില്ലെന്ന് ജലീൽ കരുതി. അതിലാണ് അദ്ദേഹത്തിന് അബദ്ധം സംഭവിച്ചത്.
ജലീലിനെതിരെ ആരോപണം ഉനയിച്ച യൂത്ത് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തതാണ്. . ഇതോടെ അയാളുടെ സമയം തെളിഞ്ഞെന്നുവേണം കരുതാൻ. ഇനി കുഞ്ഞാലിക്കുട്ടിയെ തോൽപ്പിച്ചവനെ തകർക്കാതെ വെറുതെയിരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ച് കഴിഞ്ഞു. വിജിലൻസിന് പരാതിയും നൽകി. മുൻ അനുഭവം സർക്കാരിന്റെ മുന്നിലുണ്ട്. ഇ.പി. ജയരാജന്റെ രാജിയാണ് അത്. ജയരാജന്റെ രാജി പോലെ ജലീൽ രാജിവയ്ക്കുമോ എന്ന് കണ്ടറിയണം. ജയരാജന്റെ രാജി സി പി എം ആഗ്രഹിച്ചതാണ്. എന്നാൽ ജലീലിനോട് അങ്ങനെയൊരു വിരോധം സി പി എമ്മിനോ സർക്കാരിനോ ഇല്ല. അതു കൊണ്ടു തന്നെ ജലീൽ രാജിവയ്ക്കുമെന്ന് കരുതാനാവില്ല.
എന്നാൽ വിജിലൻസിൽ തോറ്റാൽ യൂത്ത്ലീഗ് നേതാവ് ഹൈക്കോടതിയിലെത്തും. ബന്ധു രാജിവച്ചാലും ഹൈക്കോടതി വെറുതെ വിട്ടെന്നുവരില്ല.
https://www.facebook.com/Malayalivartha

























