ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച നട തുറക്കാനിരിക്കേ സര്‍ക്കാര്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് കടുത്ത സുരക്ഷാ നടപടികള്‍കൾ ഇതിനെതിരെ കടുത്ത പ്രതികരണവുമായി പന്തളം കൊട്ടാരം എത്തി. പോലീസ് വലയത്തില്‍ ശബരിമല ദര്‍ശനം നടത്തേണ്ടി വരുന്നത് അത്യന്തം ദുഖകരമാണ്. ഭക്തർ ശബരിമലയിൽ എത്തുന്നത് അയ്യപ്പ ദർശനത്തിനാണ്. പോലീസിന്റെ ലാത്തിക്ക് മുന്നിൽ പേടിച്ചു നിന്നല്ല ഭഗവാനെ കാണേണ്ടത് . കോടതി വിധിക്കെതിരെ കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ നാളെ വൈകിട്ട് പ്രാര്‍ത്ഥനാ യജ്ഞം നടത്തും. കൊട്ടാരം പ്രതിനിധികള്‍ പറഞ്ഞു. യുവതി പ്രവേശനം ഉണ്ടായാല്‍ നട അടക്കണോ എന്നത് തന്ത്രി തീരുമാനിക്കും. ക്ഷേത്രത്തിലെ പൂജാവിധികളുടെ അന്തിമ വാക്ക് തന്ത്രിയുടേതാണ് . ക്ഷേത്രത്തിലെ ആചാരങ്ങളും വിശുദ്ധിയും ഉറപ്പുവരുത്തേണ്ടത് തന്ത്രിയുടെ ചുമതലയാണ്. നാളെ നട തുറക്കുന്ന സാഹചര്യത്തില്‍ കനത്ത പൊലീസ് നിയന്ത്രണത്തിലാണ് ശബരിമലയും പരിസര പ്രദേശങ്ങളുമെല്ലാം. അയ്യപ്പനെ ബന്ദിയാക്കി സർക്കാറിന്റെ ഇംഗിതം നടപ്പാക്കാ നുള്ള നടപടികളാണ് ഇപ്പോൾ ശബരിമലയിൽ . ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പൊലീസ് നിയന്ത്രണത്തിലാണ്. കമാൻഡോകളടക്കം 2300 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇവിടങ്ങളില്‍ വിന്യസിക്കുക. 50 വയസിനുമുകളിലുള്ള വനിതാ പൊലീസുകാരെയുൾപ്പെടെയുള്ളവരെ നിയോഗിക്കാനാണ് സർക്കാർ തീരുമാനം. എഡിജിപി അനില്‍കാന്തിനാണു സുരക്ഷാ മേല്‍നോട്ടചുമതല. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐജി എം.ആര്‍ അജിത് കുമാറിനാണു ചുമതല. യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ സംഘമായി എത്തുന്നവരെ ആവശ്യമെങ്കില്‍ മുന്‍കരുതലായി കസ്റ്റഡിയിലെടുക്കാനും തീരുമാനമുണ്ട് അതെ സമയം സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ മേലുള്ള ഒരു നിയന്ത്രണങ്ങളും അംഗീകരിക്കില്ല എന്ന് ബി ജെ പി ഉൾപ്പടെ വിവിധ ഹിന്ദു നേതൃത്വം അറിയിച്ചിട്ടുണ്ട് . നിരോധനാജ്ഞയുടെ മറവില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ അത് തടയാൻ ഭക്തരും ഒരുങ്ങുന്നു. യുവതീപ്രവേശനമുണ്ടായാൽ നടയടയ്ക്കുമെന്ന തീരുമാനത്തിലാണ് തന്ത്രിയും പന്തളം കൊട്ടാരവും