ആക്ടിവിസ്റ്റുകൾ ഗൂഢലക്ഷ്യത്തോടെ ശബരിമലയിലേക്ക് വരേണ്ടതില്ല; അയ്യപ്പ ദർശനത്തിനായി വനിതകൾ ആരും ഇതുവരെ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ആക്ടിവിസ്റ്റുകൾ ആരും ശബരിമലയിലേക്ക് വരേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആക്ടിവിസ്റ്റുകൾ ഗൂഢലക്ഷ്യത്തോടെ ശബരിമലയിൽ വരേണ്ടതില്ലെന്നും വിശ്വാസികൾക്കുള്ളിടമാണ് ശബരിമലയെന്നും അദ്ദേഹം പറഞ്ഞു. ചിത്തിര ആട്ട വിശേഷത്തിനായി നാളെ ശബരിമല നട തുറക്കാനിരിക്കവെയാണ് മന്ത്രിയുടെ പ്രസ്താവന.
ശബരിമല അയ്യപ്പ ദർശനത്തിനായി വനിതകൾ ആരും ഇതുവരെ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. വിശ്വാസികളായ സ്ത്രീകൾക്ക് പൂർണ്ണ സുരക്ഷ ഒരുക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























