ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം... ചിത്തിര ആട്ടവിശേഷത്തിനായി ഇന്ന് ശബരിമല നട തുറക്കുമെന്നിരിക്കെ എരുമേലിയില്‍ നാമജപയജ്ഞം തുടങ്ങി, നട അടയ്ക്കും വരെ നാമജപയജ്ഞം നടത്തും

ചിത്തിര ആട്ടവിശേഷത്തിനായി തിങ്കളാഴ്ച ശബരിമല നട തുറക്കുമെന്നിരിക്കെ എരുമേലിയില്‍ നാമജപയജ്ഞം ആരംഭിച്ചു. ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധമായാണ് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ എരുമേലി ശ്രീധര്‍മശാസ്ത ക്ഷേത്രാങ്കണത്തില്‍ ഇന്നലെ വൈകീട്ട് നാമജപം തുടങ്ങിയത്. ഇന്ന് ശബരിമല നട തുറന്ന് നാളെ രാത്രി നട അടക്കും വരെ 30 മണിക്കൂര്‍ നാമജപയജ്ഞം നടത്തും.
പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ എരുമേലിയില്‍ 110 വനിത പൊലീസും നാല്‍പതോളം ദ്രുതകര്‍മ സേനയും അടക്കം നാനൂറോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.
https://www.facebook.com/Malayalivartha



























