വിവാഹസംഘവുമായി പോവുകയായിരുന്ന ടൂറിസ്‌റ്റ് ബസില്‍ കാറിടിച്ച് യുവ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസും കാറും കൂട്ടിടിച്ച് കാറിലുണ്ടായിരുന്ന വനിതാ ഡോക്ടർ മരിച്ചു. ആലപ്പുഴ-ചങ്ങനാശേരി(എ.സി) റോഡില്‍ ബസിലിടിച്ച കാറിനു തീപിടിച്ച് കോഴിക്കോട് വൈ.എം.സി.എ. പോക്കോട് ലക്ഷ്‌മി വീട്ടില്‍ ഹൗസ് നമ്പർ 6/260-എ യില്‍ ഡോ. പ്രസന്നകുമാറിന്റെയും ശോഭയുടെയും മകള്‍ ഡോ. പാര്‍വതി(25) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് വെസ്‌റ്റ്‌ഹില്‍ അദനിക്കല്‍ വെസ്‌റ്റ് നാരങ്ങാലി തയ്യില്‍ സുരേഷ് ബാബുവിന്റെ മകന്‍ നിതിന്‍ ബാബുവിന് പരുക്കേറ്റു.
ഇന്നലെ പുലര്‍ച്ചെ എ.സി. റോഡില്‍ പള്ളാത്തുരുത്തിയിലാണ് അപകടം. കോഴിക്കോട്ടേക്കു വിവാഹസംഘവുമായി പോവുകയായിരുന്ന ടൂറിസ്‌റ്റ് ബസില്‍ ഇടിച്ചതിനെത്തുടര്‍ന്നാണു കാറിനു തീപിടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. പാര്‍വതിയും നിതിനും വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുംവഴിയാണ് അപകടത്തില്‍പ്പെട്ടത്. നിതിന്‍ ബാബുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പാര്‍വതിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി.
https://www.facebook.com/Malayalivartha



























