രാമക്ഷേത്ര നിർമ്മാണം ഭൂലോക തട്ടിപ്പ്; ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി എം.എം മണി

ബി.ജെ.പിയുടെ രാമക്ഷേത്ര നിർമ്മാണ പ്രചാരണത്തിനെതിരെ വിമർശനവുമായി സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി.ഫേസ്ബുക്കിലൂടെയാണ് മന്ത്രി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. വരാൻപോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പിയുടെ തട്ടിപ്പാണ് ഇപ്പോൾ നടക്കുന്നതെന്നും. ലോകാവസാനം വരെ ഈ തട്ടിപ്പ് തുടരുമെന്നും അദ്ധേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു
എം.എം മണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
#രാമക്ഷേത്രം #തട്ടിപ്പ്
അയോദ്ധ്യയിൽ ഇക്കാലമത്രയും രാമക്ഷേത്രം പണിതില്ല, ഇനി ക്ഷമിക്കാൻ വയ്യ, ഇപ്പോൾത്തന്നെ പണിതേ ഒക്കൂ എന്നാണ് ആർ.എസ്.എസ്. നേതാക്കൾ പറയുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തതിനെത്തുടർന്നുള്ള 'രാമക്ഷേത്രം തട്ടിപ്പ്' ആണ് ഇവരിപ്പോൾ നടത്തുന്നത്. ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും രാമക്ഷേത്ര നിർമ്മാണം ഉയർത്തിക്കൊണ്ടു വരും. ലോകാവസാനം വരെ ഈ തട്ടിപ്പ് തുടരും.
https://www.facebook.com/Malayalivartha


























