രണ്ടും കൽപ്പിച്ച് ചേർത്തല സ്വദേശിനി അഞ്ചു ! ; നിലയ്ക്കലിൽ നിന്ന് പമ്പ വരെയെത്തിയത് ആരും തിരിച്ചറിഞ്ഞില്ല; പ്രതിഷേധങ്ങൾക്കിടയിലും മലചവിട്ടാനൊരുങ്ങി യുവതി

രണ്ടും കൽപ്പിച്ച് ചേർത്തല സ്വദേശിനി അഞ്ചു. ആദ്യ റിപ്പോർട്ടുകൾ അഞ്ചു ആക്ടിവിസ്റ്റ് പ്രവത്തനങ്ങളിൽപ്പെട്ട ആളാണെന്നാണ്. പോലീസ് ശക്തമായ സുരക്ഷയാണ് അഞ്ജുവിനു നൽകുന്നത്. കൂടുതൽ വിവരങ്ങളൊന്നും മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തുന്നില്ല.
അഞ്ചു സ്‌പോൺസേർഡ് യുവതിയാണെന്ന് പ്രതിഷേധക്കാർ പറയുന്നു. നിലയ്ക്കലിൽ നിന്ന് പമ്പ വരെയെത്തിയത് ആരും തിരിച്ചറിഞ്ഞില്ല എന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു. അഞ്ചുവിന്റെ വരവിൽ എന്തെങ്കിലും സഹായം സർക്കാരിൽ നിന്നോ പോലീസിൽ നിന്നോ ഉണ്ടായോ എന്നും പ്രതിഷേധക്കാർ സംശയിക്കുന്നു. അയ്യപ്പ ഭക്തർ പമ്പയിൽ നാമജപ വിളികളുമായി തടിച്ചുകൂടുകയാണ്. എന്നാൽ നിരോധനാജ്ഞ നിലനിൽക്കുന്നതുകൊണ്ട് പോലീസ് ഇവരെ തുരത്തും എന്ന മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അഞ്ജുവിനൊപ്പം വേറെയും യുവതികൾ എവിടെയെങ്കിലും തമ്പടിച്ചിട്ടുണ്ടോ എന്നും സംശയിക്കുന്നു. പമ്പയിലെ ഗസ്റ്റ് ഹൗസുകളിലെവിടെയെങ്കിലും നേരത്തെ തന്നെ വന്ന റൂമെടുത്ത് താമസിച്ചിരുന്നുവെന്നും പ്രതിഷേധക്കാർ സംശയിക്കുന്നു. അങ്ങനെയെങ്കിൾ അഞ്ജുവിനു പോലീസ് നേരത്തെ തന്നെ വേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നു എന്ന് വേണം അനുമാനിക്കാൻ. സ്ഥിതി അതീവ ഗുരുതരമാണ്.
പ്രതിഷേധക്കാരിലേറെയും പോലീസുകരാണ് ഇപ്പോൾ പമ്പയിൽ, കമാണ്ടോകളും, പ്രത്യേക പോലീസ് സ്‌കോഡുകളും നിലയിലുറപ്പിച്ചിട്ടുണ്ട്.
അതേസമയം ആചാര ലംഘനമുണ്ടായാൽ തീർച്ചയായും കണ്ഠരര് രാജീവര് നടയടച്ച് ശുദ്ധിക്രിയകൾ ചെയ്യുമെന്നും തന്നെയാണ് സന്നിദാനത്ത് നിന്നുള്ള റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha
























