കുപ്രചരണങ്ങള്‍ നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് വിഎസ് അച്യുതാനന്ദന്

ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വ്യാപകവും സംഘടിതവുമായി വ്യക്തിഹത്യ നടത്തുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ കുപ്രചരണങ്ങള്‍ നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് വിഎസ് അച്യുതാനന്ദന്. ശിവദാസന്‍ എന്നയാള്‍ ശബരിമലയില്‍ പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടതായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഹൈക്കോടതി പോലും ഇത്തരം വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോ പോലീസ് അന്വേഷണമോ ഒന്നും വേണ്ട, കഥ തങ്ങള്‍ മെനഞ്ഞുകൊള്ളാം എന്ന മട്ടില്‍ സംഘപരിവാര്‍ നുണപ്രചരണം നടത്തുന്നത് നിഷ്കളങ്കതകൊണ്ടോ, ഭക്തികൊണ്ടോ അല്ല. അഭിഭാഷകന്കൂടി ആയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇതേ കഥ പ്രചരിപ്പിക്കുന്നതില്‍നിന്നും, ഈ നുണക്കഥയുടെ പേരില്‍ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തതില്‍നിന്നും ഇതിനു പിന്നില്‍ ബോധപൂര്‍വമായ കലാപശ്രമമുണ്ട് എന്നത് വ്യക്തമാണെന്നു വി.എസ്. പറഞ്ഞു.
https://www.facebook.com/Malayalivartha
























