Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

പെൺസുഹൃത്തിന്റെ വീട്ടിൽ നിന്ന് സിവിൽ ഡ്രസ്സിൽ ഇറങ്ങിവന്ന ഡിവൈഎസ്‌പി വാഹനം മാറ്റാൻ പറഞ്ഞ് കയർത്തു; ആളറിയാതെ വാക്കുതർക്കവും,കയ്യാങ്കളിയും; മർദ്ദനത്തിനൊടുവിൽ സനലിനെ തള്ളി നിലത്തേയ്ക്കിട്ടു, ക്ഷണനേരം കൊണ്ട് എതിരെ വന്ന കാർ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു: നെയ്യാറ്റിൻകരയിൽ അരങ്ങേറിയ നരനായാട്ടിൽ പൊലിഞ്ഞത്ത് യുവാവിന്റെ ജീവൻ...

06 NOVEMBER 2018 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കേരളാ പൊലീസിന് തലവേദനയായി ഡിവൈഎസ്‌പി ഹരികുമാറിന്റെ നരനായാട്ട്. ഡിവൈഎസ്‌പി ഹരികുമാറുമായി റോഡില്‍ വച്ച്‌ തര്‍ക്കിച്ചു കൊണ്ടിരിക്കേ യുവാവ് വാഹനമിടിച്ച്‌ മരിച്ച സംഭവത്തിൽ ഡിവൈഎസ്‌പി ഒളിവിലാണ്. വാഹനം മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനല്‍ (32) കൊല്ലപ്പെട്ടത്.

നെയ്യാറ്റിൻകര കിടങ്ങാം വിളയിൽ ചായക്കടയിൽ ഇരിക്കുകയായിരുന്ന സനലിന്റെ വാഹനം ഡിവൈഎസ്പി യുടെ വാഹനത്തിനു മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. സമീപത്തെ പെണ്സുഹൃത്തിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായ ഡിവൈഎസ്‌പി വാഹനം മാറ്റാൻ പറഞ്ഞു കയർക്കുകയായിരുന്നു. സിവില്‍ ഡ്രെസ്സിലായിരുന്ന ഡി.വൈ.എസ്.പിയെ സനലിന് തിരിച്ചറിയാനായില്ല. തുടർന്ന് വാഹനം മാറ്റുന്നതിനെ ചൊല്ലി ഇരുവരും പരസ്പരം ഉന്തും തള്ളും നടക്കുന്നതിനിടെ സനലിനെ മർദ്ദിച്ച് തള്ളിയിടുകയായിരുന്നു.

നിലത്ത് ആഞ്ഞുവീണ സനലിനെ എതിരെവന്ന കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ് കിടന്ന സനലിനെ ആശുപത്രിയിലേയ്ക്ക് എത്തിക്കാൻ പോലും ഡിവൈഎസ്പി കൂട്ടാക്കാതെ പ്രശ്‌നം ഗുരുതരമാണെന്ന് മനസിലായതോടെ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു.

അപകടം നടന്ന് കുറച്ച്‌ നേരത്തേക്ക് യുവാവിന് ജീവനുണ്ടായിരുന്നതായി പറയപ്പെടുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര എസ്‌ഐയും സംഘവും എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും യുവാവിനെ കൊണ്ടുപോയെങ്കിലും സനൽ മരണപ്പെടുകയായിരുന്നു.

പൊലീസിനെതിരേയും ഗുരുതര ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടു പോകാതെ സനലിനെ ആദ്യം പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയെന്നതാണ് അതില്‍ പ്രധാനം. പൊലീസിനൊപ്പം ആശുപത്രിയിലേക്ക് പോയ രണ്ട് പേരെ വഴിയില്‍ ഇറക്കി വിടുകയും ചെയ്തു. അങ്ങനെ സനലിന്റെ മരണത്തില്‍ പൊലീസും കള്ളകളി കളിച്ചുവെന്നാണ് ആരോപണം. ഡിവൈഎസ്‌പിയെ രക്ഷിക്കാന്‍ പൊലീസ് കള്ളക്കളികള്‍ കളിച്ചുവെന്നാണ് ആരോപണം.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ ഇന്നലെ റോഡ് ഉപരോധിച്ചിരുന്നു. സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തുകയും ചെയ്തു. റൂറല്‍ എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ഇപ്പോഴും ക്യാമ്പ് ചെയ്യുന്നുണ്ട്. യുവാവിന്റെ മരണത്തിൽ ഇന്ന് നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലും അതിയന്നൂര്‍ പഞ്ചായത്തിലും ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (47 minutes ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (56 minutes ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (1 hour ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (1 hour ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (1 hour ago)

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്  (1 hour ago)

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...  (1 hour ago)

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (2 hours ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (2 hours ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (2 hours ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (2 hours ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (2 hours ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (2 hours ago)

സംഭവത്തിൽ അന്വേഷണം നടത്തി  (2 hours ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (2 hours ago)

Malayali Vartha Recommends