ശബരിമലയിലെ ആചാരകാര്യങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന് ദേവസ്വം പ്രസിഡന്റ് എ പദ്മകുമാർ

ശബരിമലയിലെ ആചാരപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാർ. ഇത്തരം കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡ് തന്നെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മറ്റാരെയും ഇടപെടാന്‍ അനുവദിക്കുകയില്ല , പദ്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു
രാവിലെ നട തുറക്കുന്നത് മുതല്‍ ഹരിവരാസനം പാടി നട അടയ്ക്കുന്നത് വരെ ദേവസ്വം ബോര്‍ഡാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പടിത്തല വ്യവസ്ഥ അനുസരിച്ചാണ് ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
എന്നാൽ , ഒരു കാര്യത്തിലും ശബരിമലയില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല എന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. ശബരിമലയില്‍ നല്ല രീതിയിലുള്ള ഇടപെടലാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടായത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൊക്കെ നല്ല രീതിയില്‍ പൂര്‍ത്തീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























