ഗന്ധം പിടിച്ചോടിയ പോലീസ് നായ, മൂന്നു കിലോ മീറ്ററിന് അപ്പുറത്ത് നിന്നും തൊണ്ടിമുതല്‍ 'കണ്ടെടുത്തു' നല്‍കി

പട്ടണക്കാട്ട് ഒരു വീടിന്റെ വാതില്‍ പൊളിച്ചു മോഷണം നടത്തിയ കേസില്‍ പൊലീസ് നായ 'സച്ചിന്‍', കള്ളന്മാര്‍ പോയ വഴിയിലൂടെ മൂന്നു കിലോമീറ്ററിലധികം ഓടി. ഒരു ബാറില്‍ നിന്നും തൊ്ണ്ടി മതല്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം പട്ടണക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണു സംഭവം. മോഷണം നടന്ന വീടിനുള്ളില്‍ കള്ളന്മാര്‍ ഉപേക്ഷിച്ച സ്‌ക്രൂെ്രെഡവറും മറ്റൊരു ഉപകരണവുമാണ് തെളിവായി ലഭിച്ചത്.
ഇതിന്റെ മണം പിടിച്ച സച്ചിന്‍ വീട്ടില്‍ നിന്ന് ഇറങ്ങി മൂന്നു കിലോമീറ്ററിലധികം ഓടി. പൊലീസ് നായയെ കൈകാര്യം ചെയ്യുന്ന സിവില്‍ പൊലീസ് ഓഫിസര്‍ എസ്.ശ്രീകാന്തും പട്ടണക്കാട് എസ്‌ഐയും ഉള്‍പ്പെടെയുള്ളവര്‍ പിന്നാലെ ഓടി. പട്ടണക്കാട്ടെ ബാറിനു മുന്നിലെത്തിയപ്പോള്‍ 'സച്ചിന്‍' നിന്നു.
അവിടെ വച്ച് വീട്ടില്‍നിന്നെടുത്ത ഉപകരണങ്ങള്‍ വീണ്ടും മണം പിടിക്കാന്‍ നല്‍കിയപ്പോള്‍, സച്ചിന്‍ ബാറിനുള്ളിലേക്കു കയറി ഒരു മേശയുടെ അടിയില്‍ ഇരിപ്പായി. ബാര്‍ ജീവനക്കാരെ വിളിച്ചു ചോദ്യം ചെയ്തപ്പോഴാണു ക്ലീനിങ് ജീവനക്കാരന് ആ മേശയുടെ അടിയില്‍ നിന്നു വള കിട്ടിയെന്ന് അറിയിച്ചത്.
പരിശോധനയില്‍ മുക്കുപണ്ടമാണെന്നു തെളിഞ്ഞു. കള്ളന്മാര്‍ ബാറില്‍ കയറിയശേഷം മുക്കുപണ്ടം ഉപേക്ഷിച്ചു കടന്നുകളഞ്ഞതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതികളെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം ബാറില്‍ സിസി ടിവി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ വിജയിച്ചില്ല. ബിഎസ്എഫ് പരിശീലനം നേടിയ പൊലീസ് നായയാണു സച്ചിന്‍.
https://www.facebook.com/Malayalivartha


























