ശബരിമലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലോ അചാര അനുഷ്ടാനങ്ങളിലോ സംസ്ഥാന സര്‍ക്കാര്‍ ഇടപെടരുതെന്ന് കോടതി പറഞ്ഞതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ സന്നിധാനത്തെത്തുന്നത് മുഖ്യമന്ത്രി വിലക്കി

ശബരിമലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലോ അചാര അനുഷ്ടാനങ്ങളിലോ സംസ്ഥാന സര്‍ക്കാര്‍ ഇടപെടരുതെന്ന് കോടതി പറഞ്ഞതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ തെറിപ്പിക്കാന്‍ മുഖ്യമന്ത്രി നീക്കം തുടങ്ങി. ചിത്തിരആട്ട വിശേഷത്തിന് നടതുറന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രസിഡന്റ് ഇതുവരെ സന്നിധാനത്ത് എത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ ദാസ് ആണ് സന്നിധാനത്ത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസമായി ദേവസ്വം പ്രസിഡന്റ് ശബരിമലയില്‍ എത്തിയിട്ടില്ല. അവിടേക്ക് പോകണ്ടെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. അതേസമയം ശബരിമലയിലെ ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നെന്ന കോടതി നിരീക്ഷണത്തോട് യോജിപ്പില്ലെന്ന് പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ശബരിമല വികസനത്തിനും വലിയ തോതിലാണ് സര്‍ക്കാര്‍ സഹായിക്കുന്നത്. മണ്ഡല മകരവിളക്ക് കാലത്തെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ നാല് തവണ മുഖ്യമന്ത്രി ഇതിനോടകം യോഗം വിളിച്ചു ചേര്‍ത്തു. ദേവസ്വം മന്ത്രിയും നിരവധി തവണ യോഗം വിളിച്ചു ചേര്‍ത്തെന്നും പത്മകുമാര്‍ പറഞ്ഞു.
സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് റിവ്യൂ ഹര്‍ജി നല്‍കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി അദ്ദേഹത്തെ വിളിച്ച് കര്‍ശന താക്കീത് നല്‍കിയിരുന്നു. തൊട്ട് പിന്നാലെ തന്റെ വീട്ടില്‍ നിന്നും സ്ത്രീകളാരും ശബരിമലയ്ക്ക് പോകില്ലെന്നും പത്മകുമാര്‍ പ്രസ്താവിച്ചു. ഇതോടെ പത്മകുമാറുമായി മുഖ്യമന്ത്രി തെറ്റി. തുടര്‍ന്നാണ് ബോര്‍ഡ് അംഗം ശങ്കര്‍ ദാസിന് ചുമതല അനൗദ്യോഗികമായി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha


























