യുവാവിനെ വണ്ടിക്ക് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയെ അറസ്റ്റ് ചെയ്യണം

യുവാവിനെ വണ്ടിക്ക് മുന്നിലേക്ക് യുവാവിനെ തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതി ക്രൂരമായ നടപടിയാണ് ഡിവൈ.എസ്.പിയുടെ ഭാഗത്ത് നിന്നുണ്ടായത്. മരിച്ച സനല്‍കുമാറിനെ വാക്ക് തര്‍ക്കത്തിനിടെ ഡിവൈ.എസ്.പി ഹരികുമാര്‍ മറ്റൊരു വാഹനത്തിന് മുന്നിലേക്ക് പിടിച്ച് തള്ളുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ ഡിവൈ എസ് പിക്ക് വാഹനം എടുക്കാന്‍ കഴിയാത്ത വിധത്തതില്‍ വണ്ടി പാര്‍ക്ക് ചെയ്‌തെന്ന് ആരോപിച്ചാണ് ഡിവൈ എസ് പി ഹരികുമാര്‍ സനലിനെ മറ്റൊരു വാഹനത്തിന് പിന്നിലേക്ക് പിടിച്ച് തളളിയത്.
ഡി വൈ എസ് പിയെ കേസില്‍ നിന്ന് രക്ഷപെടുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. കൊലക്കുറ്റത്തിന് കേസെടുത്തെങ്കിലും ഇതുവരെ ഡി വൈ എസ് പിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. അറസ്റ്റ് വൈകിപ്പിച്ച് തെളിവുകള്‍ നശിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മരിച്ച സനല്‍കുമാറിന്റെ ഭാര്യക്കും സര്‍ക്കാര്‍ ജോലി നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ കുംടുംബത്തിന് മതിയായ നഷ്ടപരിഹാരവും നല്‍കണം. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരപരാധികളായ നിരവധി പേരുടെ ജീവനുകള്‍ പൊലീസിന്റെ അതിക്രമത്താല്‍ പൊലിഞ്ഞിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്വത്തതില്‍ നിന്ന് സര്‍ക്കാരിന് ഒളിച്ചോടാന്‍ കഴിയില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha


























