Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

പാമ്പുകടിയേറ്റ് സഹോദരി മരിച്ചപ്പോള്‍ എടുത്ത ശപഥത്തിന് പ്രായശ്ചിത്തമായി ശബരിമലയില്‍ എത്തിയപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; ഒരു തെറ്റും ചെയ്യാതിരുന്നിട്ടും അനുഭവിക്കേണ്ടി വന്നത്...

07 NOVEMBER 2018 09:16 AM IST
മലയാളി വാര്‍ത്ത

എല്ലാം ഒരു നിമിത്തം പോലെയാണ് കരുതുന്നത്. അയ്യപ്പന്റെ മുന്നില്‍ തന്റെ കുഞ്ഞിന്റെ ചോറൂണു നടത്തിക്കൊള്ളാമെന്ന 15 വര്‍ഷം പഴക്കമുള്ള വഴിപാടു പൂര്‍ത്തീകരിക്കാനാണ് വിനീഷ് 52 വയസുപിന്നിട്ട അമ്മ ലളിതയെയും ബന്ധുക്കളെയും കൂട്ടി ശബരിമലയിലെത്തിയത്. ആഗ്രഹം പൂര്‍ത്തിയാക്കാനായെങ്കിലും ജീവല്‍ഭയത്താല്‍ വിറച്ചുവിറങ്ങലിച്ചാണു തൃശൂര്‍ ലാലൂര്‍ കണ്ടകക്കുറിശി വീട്ടില്‍ വിനീഷ് രവിയും കുടുംബവും മലയിറങ്ങിയത്.

15 വര്‍ഷം മുമ്പാണ് വിനീഷിന്റെ സഹോദരി വിനയ പാമ്പുകടിയേറ്റു മരിച്ചത്. അതുവരെ വിനീഷ് എല്ലാവര്‍ഷവും മലചവിട്ടുമായിരുന്നു. പെങ്ങളുടെ വിയോഗം തീര്‍ത്ത വ്യഥയില്‍ ഇനി മേലാല്‍ പതിനെട്ടാംപടി ചവിട്ടില്ലെന്ന് അന്നു പ്രതിജ്ഞയെടുത്തു. എന്നാല്‍ അടുത്തനിമിഷം അയ്യപ്പനോടു മാപ്പിരന്നു തനിക്കു പിറക്കുന്ന കുഞ്ഞിന്റെ ചോറൂണ് ശബരിമലയില്‍വച്ച് നടത്തിക്കൊള്ളാമെന്ന് നേര്‍ന്നു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ വര്‍ഷങ്ങള്‍ക്കുശേഷമാണ് വിനീഷിനു കുഞ്ഞുപിറന്നത്. 

സഹോദരിയുടെ ഓര്‍മയ്ക്ക് കുഞ്ഞിനു വിനയ എന്നു പേരും നല്‍കി. തുടര്‍ന്ന് ആറുമാസം മുമ്പ് കെട്ടുമുറുക്കി വിനീഷ് ശബരിമല ദര്‍ശനം നടത്തി. ഇതിനുപിന്നാലെയാണു ചോറൂണിനായി ശബരിമലയിലെത്തിയത്. 19 പേരുള്ള ഇവരുടെ സംഘം തിങ്കളാഴ്ച വൈകുന്നേരം പമ്പയിലെത്തിയപ്പോള്‍തന്നെ ഭീഷണി ഉയര്‍ന്നിരുന്നു. വിനീഷിന്റെ ഭാര്യയടക്കം മൂന്നുയുവതികളെ പമ്പയില്‍തന്നെ താമസിപ്പിച്ചതിനുശേഷമാണു മറ്റുള്ളവര്‍ മല കയറിയത്. അമ്മ ലളിതയുടെയും കൂടെയുള്ള സ്ത്രീകളുടെയും പ്രായത്തില്‍ സംശയം ആരോപിച്ച് ഭക്തരുടെ സംഘം സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഇരുമുടിക്കെട്ടില്ലാതെ ലളിത വലിയ നടപ്പന്തലിലെത്തിയതോടെ പ്രതിഷേധവുമായി ഭക്തര്‍ പാഞ്ഞടുത്തു. 

പ്രായം തെളിയിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുത്തുകൊടുത്തെങ്കിലും പരിഭ്രമത്തിനിടെ കാട്ടിയത് മരുമകളുടെ തിരിച്ചറിയല്‍ രേഖയായിരുന്നു. അതോടെ സംഘത്തിന്റെ ആക്രോശം ഇരട്ടിയായി. യഥാര്‍ഥ തിരിച്ചറിയല്‍രേഖ ലഭിച്ചതോടെയാണ് ചുറ്റുംകൂടിയവര്‍ അടങ്ങിയത്. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലളിതയെ സന്നിധാനം ആശുപത്രിയിലേക്കു മാറ്റി ചികിത്സ നല്‍കിയശേഷം ദര്‍ശനത്തിന് അവസരമൊരുക്കി. 

ആക്രമണത്തിനിടെ പരുക്കേറ്റ ലളിത മുടന്തിയാണ് തിരിച്ചുപോന്നത്.
'കിട്ടാനുള്ളതെല്ലാം കിട്ടി, ഇനി പരാതിപ്പെട്ടിട്ട് എന്താ കാര്യം' എന്നായിരുന്നു മലയിറങ്ങുമ്പോള്‍ അവരുടെ പ്രതികരണം. ബഹളത്തിനിടെ കുഞ്ഞിനെ പൊതിഞ്ഞുപിടിച്ചുനീങ്ങിയ വിനീഷിനും മൃദുലിനും മര്‍ദനമേറ്റു. 

വിവാദങ്ങള്‍ക്കൊടുവില്‍ കുടുംബം കുഞ്ഞിനു ചോറു കൊടുത്തു. തെറ്റുപറ്റിയെന്നു മനസിലാക്കിയ ഭക്തര്‍ കുട്ടിയുടെ ചോറൂണിനടക്കം എല്ലാത്തിനും സഹായവുമായെത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 minutes ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (14 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (45 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (49 minutes ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (56 minutes ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (1 hour ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (1 hour ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (3 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (4 hours ago)

Malayali Vartha Recommends