ആര്‍എസ്എസിന്റെ പരീക്ഷണം മണ്ഡലകാലത്തിന് മുന്നോടി... ആയിരക്കണക്കിന് പോലീസിനേയും വനിതാ പോലീസിനേയും ഇറക്കിയിട്ടും ശബരിമല നിയന്ത്രിക്കാന്‍ പോലീസിന് ആര്‍എസ്എസ് നേതാവിന്റെ സഹായം വേണ്ടി വന്നു; ആര്‍എസ്എസ് നടപ്പിലാക്കി വിജയിച്ചത് വ്യക്തമായ പ്ലാന്‍

ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തില്‍ തിളങ്ങിയ ഒരേഒരു നേതാവാണ് വത്സന്‍ തില്ലങ്കേരി. കണ്ണൂര്‍ കാരനായ തില്ലങ്കേരിയുടെ വിജയം സര്‍ക്കാരിന് നാണക്കേടും ഉണ്ടാക്കി. അതേസമയം തന്നെ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി റിവ്യൂ ഹര്‍ജ്ജി പരിഗണിക്കുവാന്‍ ഇരിക്കെ സന്നിധാനത്ത് സ്വീകരിക്കേണ്ട പ്രതിരോധത്തിന്റെ മാതൃക പരീക്ഷിച്ചിരിക്കുകയാണ് ആര്‍എസ്എസ്. നേരത്തെ പദ്ധതിയിട്ട പ്രകാരമാണ് ഇക്കുറി പ്രവര്‍ത്തകര്‍ സന്നിധാനത്ത് എത്തിയിരുന്നത്.
സംസ്ഥാനത്തെ ഓരോ താലൂക്കില്‍ നിന്നും നൂറു പ്രവര്‍ത്തകര്‍ക്ക് വീതമെത്തി സന്നിധാനത്ത് എത്തുകയായിരുന്നു. മാസപൂജയ്ക്ക് നടതുറന്നപ്പോഴുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പകരം ഇക്കുറി എത്തേണ്ടവരുടെ പേരുകള്‍ അടക്കം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനൊപ്പം പ്രവര്‍ത്തകര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു.
മാസപൂജകള്‍ക്ക് ശേഷം തന്നെ ചിത്തിര ആട്ടവിശേഷത്തിന് പോകേണ്ടവരുടെ പട്ടിക തയ്യാറാക്കി എല്ലാ താലൂക്ക് നേതൃത്വത്തിന് നല്‍കുകയായിരുന്നു. ഇവരോട് ബസ്സില്‍ പമ്പയിലെത്തുന്നതിനുമാണ് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് പമ്പയില്‍ നിന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയും സന്നിധാനത്ത് ആര്‍എസ്എസ് സംസ്ഥാന സമിതിയംഗം വല്‍സന്‍ തില്ലങ്കേരിയും നേതൃത്വം നല്‍കുകയും ചെയ്യുകയായിരുന്നു.
ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി, സി.കെ. പദ്മനാഭന്‍, ആര്‍.വി. ബാബു, ജെ. നന്ദകുമാര്‍, ഇ.എസ് ബിജു എന്നിവരുടെ മേല്‍നോട്ടവും എല്ലായിടത്തുമുണ്ടായിരുന്നു.
സുപ്രീം കോടതി പിനപ്പരിശോധനാ വിധി തങ്ങള്‍ക്ക് അനുകൂലമല്ലെങ്കില്‍ മണ്ഡലമാസപൂജയിലും ഇതേരീതിതന്നെയാണ് സ്വീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസ് പദ്ധതികളില്‍ മാധ്യമങ്ങള്‍ക്ക് നേരെയും മറ്റും ആക്രമണം ഉണ്ടാകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അത് നടന്നതാണ് ഇവര്‍ക്ക് തിരിച്ചടിയായത് എന്നും സൂചനയുണ്ട്. രാവിലെ സന്നിധാനത്ത് സ്ത്രീകള്‍ എത്തിയപ്പോഴുണ്ടായ ബഹളം റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്.
"
https://www.facebook.com/Malayalivartha























