പശ്ചിമ ബംഗാള്‍ സ്വദേശിനിയായ തൊഴിലാളി പന്നിഫാമില്‍ മരിച്ചനിലയില്‍; സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

പശ്ചിമ ബംഗാള്‍ സ്വദേശിനിയായ സുശീലയെ് മരിച്ചനിലയില്‍ കണ്ടെത്തി. 29 വയസായിരുന്നു. ഫാം ഉടമയുടെ സഹോദരന്‍ രാവിലെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മാള പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തില്‍ പരുക്കുകള്‍ കണ്ടിരുന്നു.
കൊലപാതകമാണെന്ന സംശയത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. യുവതിയും ഭര്‍ത്താവും സുഹൃത്തും ഒന്നിച്ചായിരുന്നു ഫാമില്‍ ജോലി ചെയ്തിരുന്നത്. യുവതിയ്ക്ക് തന്റെ സുഹൃത്തുമായി അടുപ്പം ഉണ്ടായിരുന്നുവെന്ന് സംശയിച്ചിരുന്ന ഭര്‍ത്താവ്, ഈ വൈരാഗ്യം കാരണം ഭാര്യയെ കൊലപ്പെടുത്തിയതാണ് എന്ന് കരുതപ്പെടുന്നു.
ഭര്‍ത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്. പട്ടിക കൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുവെന്ന് ഭര്‍ത്താവ് സമ്മതിച്ചു.
ഇതുതന്നെയാണോ മരണകാരണമെന്ന് അറിഞ്ഞ ശേഷമെ അറസ്റ്റുണ്ടാകൂ. പോസ്റ്റ്‌മോര്‍ട്ടം ബുധനാഴ്ച നടക്കും. സംഭവത്തിനു ശേഷം കാണാതായ സുഹൃത്ത് അരുണിനെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























