Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

യുവാവിനെ തള്ളിയിട്ട് കൊന്ന ഡിവൈ.എസ്.പി സി.പി.എം നേതാവിന്റെ വലംകൈ, ഒളിവില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതും സഹായം നല്‍കിയതും ഇതേ നേതാവാണെന്നും ആരോപണം ശക്തമാണ്

07 NOVEMBER 2018 12:30 PM IST
മലയാളി വാര്‍ത്ത

വണ്ടി പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാവിനെ നെഞ്ചില്‍ തള്ളിയിട്ട് കൊന്ന ഡിവൈ എസ് പി, സിപിഎം തിരുവനന്തപുരം ജില്ലാ നേതാവിന്റെ ഉറ്റസുഹൃത്ത്. കൊലക്കേസില്‍ പ്രതിയായി തീര്‍ന്ന ഹരികുമാറിനെ നെയ്യാറ്റിന്‍കരയില്‍ നിയമിച്ചതും ഇതേ സി പി എം നേതാവ്. 

നെയ്യാറ്റിന്‍കരയില്‍ നടന്ന അനിഷ്ട സംഭവം സി പി എമ്മിന്റെ ജില്ലാ നേതാവ് അപ്പോള്‍ തന്നെ അറിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. യുവാവിന്റെ മരണം പ്രാദേശിക സിപിഎം നേതാക്കളും ജില്ലാ നേതാവിനെ അറിയിച്ചു. ഡി വൈ എസ്പിക്ക് എല്ലാ പിന്തുണയും ജില്ലാനേതൃത്വം നല്‍കിയെന്നാണ് വിവരം. ഡി വൈ എസ്പിയോട് ഒളിവില്‍ പോകാന്‍ നിര്‍ദ്ദേശി ച്ചതും അദ്ദേഹം തന്നെയാണ്. 

സി പി എം എം എല്‍ എ ആന്‍സലന്‍ മരിച്ച യുവാവിന്റെ ബന്ധുക്കള്‍ക്കൊപ്പം രംഗത്തെത്തിയത് ജില്ലാ നേതാവിനെ അതിഭുതപ്പെടുത്തി. ആന്‍സലന്‍ എം എല്‍ എ മൃതദേഹവുമായി നാട്ടുകാര്‍ നടത്തിയ ഉപരോധസമരത്തില്‍ പങ്കെടുത്തത് ജില്ലാ നേതാവിനെ അമ്പരപ്പിച്ചു. ജില്ലാ നേതാവ് എം എല്‍ എയുമായി നടത്തിയ ചര്‍ച്ചയിലും എം എല്‍ എ പിന്‍വാങ്ങിയില്ല. അതില്‍ ജില്ലാ നേതാവിന് വിഷമമുണ്ട്. 

ജില്ലാ നേതാവാണ് തിരുവനന്തപുരം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. അദ്ദേഹം നല്‍കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണ് നിയമനം. നേമം പോലുള്ള ചില സ്ഥലങ്ങളില്‍ മാത്രം മുന്‍ സി പി എം എം എല്‍ എയുടെ വേണ്ടപ്പെട്ടവരെ നിയമിക്കാറുണ്ട്. സി പി എമ്മിന്റെ ജില്ലാ നേതാക്കളില്‍ ഏറ്റവുമധികം ഇടപെടലുകള്‍ ആഭ്യന്തരവകുപ്പില്‍ നടത്തുന്നത് ഇദ്ദേഹമാണ്. പ്രാദേശിക തലത്തില്‍ എം എല്‍ എ മാര്‍ പറയാറുള്ളതൊന്നും അദ്ദേഹം കേള്‍ക്കാറില്ല. ജില്ലയിലെ എം എല്‍ എമാരില്‍ പലരും പുതുമുഖങ്ങളായതിനാല്‍ അത് എളുപ്പവുമാണ്.

അതേസമയം ഉദ്യോഗസ്ഥ നിയമനത്തില്‍ ചില ആരോപണങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. നെയ്യാറ്റിന്‍കര പോലൊരു സ്ഥലത്ത് ഉദ്യോഗസ്ഥര്‍ക്ക് സുവര്‍ണ കൊയ്ത്ത് നടത്താന്‍ അവസരമുണ്ട്. അത്തരം ഉദ്യോഗസ്ഥരില്‍ നിന്നും വരുമാനത്തിന്റെ ഒരു പങ്ക് അവരെ നിയമിച്ച പ്രാദേശിക നേതാക്കള്‍ക്കാണ് പോകാറുള്ളത്. ഏത് രാഷ്ട്രീയപാര്‍ട്ടി അധികാരത്തില്‍ ഉണ്ടായിരുന്നാലും ഇതാണ് അവസ്ഥ. ഇഷ്ടപ്പെടുന്ന സ്ഥലങ്ങളില്‍ നിയമനം ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ പലതരത്തിലുള്ള സ്വാധീനങ്ങളും രാഷ്ട്രീയക്കാരില്‍ ചെലുത്താറുണ്ട്. അതില്‍ സാമ്പത്തിക സ്വാധീനവുമുണ്ടെന്നാണ് ഞ്ഞെട്ടിക്കുന്ന വസ്തുത. യു ഡി എഫില്‍ ആണെങ്കില്‍ അതെല്ലാം സഹിക്കാവുന്നതേയുള്ളു. ഇടത് മുന്നണിയുടെ കാര്യം അങ്ങനെയല്ല. ഒരു കാരണവശാലും അവിടെ അഴിമതി വച്ചു പൊറുപ്പിക്കില്ല. 

ഇതിനകം ഡി വൈ എസ് പിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഉന്നത ഉദ്യോഗസ്ഥനായ ഒരാള്‍ക്കെതിരെ അന്വേഷണം നടത്തുന്നത് എ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. പട്ടി ദുരുഹമായി ചത്താല്‍ പോലും ഐ.ജി. അന്വേഷിക്കുന്ന നാടാണ് നമ്മുടേത്. അതായത് രക്ഷിക്കാനുള്ള എല്ലാ പഴുതുകളും ചേര്‍ത്താണ് അന്വേഷണം എന്നര്‍ത്ഥം. മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു എന്നത് മാത്രമാണ് ഒരു സമാധാനം. സാധാരണ ഗതിയില്‍ മുഖ്യമന്ത്രി ഇടപെടുന്ന വിഷയങ്ങള്‍ അട്ടിമറിക്കുന്നത് എളുപ്പമല്ല. ഹരികുമാറിനെ സസ്‌പെന്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രി നേരിട്ടാണ്. പതിവിന് വിപരീതമായി അദ്ദേഹം നേരിട്ട് ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ സി പി എം വഴി വിഷയത്തില്‍ ഇടപെടല്‍ ഉണ്ടായി കൂടെന്നില്ല. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (6 minutes ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (16 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (47 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (51 minutes ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (58 minutes ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (1 hour ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (1 hour ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (3 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (4 hours ago)

Malayali Vartha Recommends