Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഡിവൈ.എസ്പി. കാറിനു മുന്നില്‍ തള്ളിയിട്ടുകൊന്ന സനലിന്റെ മക്കള്‍ ആല്‍ബിനും അലനും കണ്ണീര്‍ കാഴ്ചകളായി 

07 NOVEMBER 2018 12:36 PM IST
മലയാളി വാര്‍ത്ത

ആന്‍ബിനും അലനും തിങ്കളാഴ്ച രാത്രി 11 വരെ, അച്ഛന്‍ കൊണ്ടു വരാമെന്ന് ഉറപ്പു നല്‍കിയ കിന്റര്‍ജോയി പ്രതീഷിച്ച് ഉറക്കം ഇളച്ച് ഇരുന്നു.രാവിലെ ഉറക്കം ഉണര്‍ന്നപ്പോള്‍ വീട്ടിലും പരിസരത്തും നിറയേ ആളുകള്‍. അമ്മയും അമ്മായിയുമൊക്കെ നിലവിളിക്കുന്നു. ഒന്നും മനസിലാകാത്ത കുരുന്നുകള്‍ അപ്പോഴും തിരഞ്ഞത് അച്ഛനെയായിരുന്നു. നെയ്യാറ്റിന്‍കരയില്‍ കാറിടിച്ചു മരിച്ച സനലിന്റെ മക്കളായ ആന്‍ബിനും അലനും ഇന്നലെ അച്ഛനെ അന്വേഷിച്ച് നടന്ന കാഴ്ച എല്ലാവരുടെയും കണ്ണുകളെ ഈറന്‍ അണിയിച്ചു.


കഴിഞ്ഞ ദിവസം രാത്രി പത്തിന് കൊടങ്ങാവിളയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം പുറത്തിറങ്ങവെ സനലിന്റെ ബൈക്ക് ഡിവൈ.എസ്പി ഹരികുമാറിന്റെ കാറിന് മുന്‍പിലായതിനാല്‍ കാറെടുത്തു കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. ഉടന്‍ തന്നെ ഡിവൈ.എസ്പി നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് എസ്.ഐ സന്തോഷ്‌കുമാറിനോട് ഉടന്‍ കൊടങ്ങാവിളയിലേക്ക് എത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സനലുമായി ഡി.വൈ.എസ്പി വാക്‌പോര് നടത്തുകയും സനലിന്റെ കൈപിടിച്ച് തിരിക്കുകയും ചവിട്ടുകയും ചെയ്ത ശേഷം എതിരേ വന്ന വാഹനത്തിനു മുന്നിലേക്ക് തള്ളിയിടുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഈ സമയം അവിടെ എത്തിയ നെയ്യാറ്റിന്‍കര എസ്‌ഐ സന്തോഷ്‌കുമാര്‍ സനലിനെ കയറ്റിയ ആംബുലന്‍സുമായി നേരെ നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനിലേക്ക് പോയി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ആല്‍ബിനും അലനും അച്ഛനെ നഷ്ടപ്പെടില്ലായിരുന്നു.

സനലിന്റ വേര്‍പാടോടെ, അമ്മയും, ഭാര്യയും, അഞ്ചുവയസില്‍ താഴെയുള്ള രണ്ടുകുട്ടികളും അടങ്ങുന്ന കുടുംബമാണ് പ്രതിസന്ധിയിലായത്. ആല്‍ബിന്‍, അലന്‍ എന്നിങ്ങനെ രണ്ടുകുട്ടികളാണ് സനലിന്. അച്ഛന്‍ മരിച്ച വിവരം കുട്ടികളെ അറിയിച്ചിരുന്നില്ല. ഇന്നലെ വൈകിട്ട് ചേതനയറ്റ് സനലിന്റെ ശരീരം വീട്ടിലെത്തിയപ്പോഴും ഇനി തങ്ങള്‍ക്ക് അച്ഛനില്ലെന്ന സത്യം ആ കുരുന്നുകള്‍ക്ക് മനസിലായിട്ടില്ല. എന്തെങ്കിലും തെറ്റുചെയ്‌തെങ്കില്‍ അറസ്റ്റ് ചെയ്താല്‍ പോരെ.. ഇങ്ങനെ ചെയ്യണമായിരുന്നുവോ..ഒരു ജീവന് വിലയില്ലേ? രണ്ടുപൊടിക്കുഞ്ഞുങ്ങള്‍ എന്തുചെയ്യും? സനലിന്റെ സഹോദരി സജിതയുടെ അലമുറയിട്ടുള്ള ചോദ്യത്തിനു മറുപടി പറയാനാകാതെ എല്ലാവരും വിതുമ്പി.

സാമ്പത്തിക ബാധ്യതകളുള്ള കുടുംബത്തിന് സനല്‍ ഏക ആശ്രയമായിരുന്നു. ഈ സാഹചര്യത്തില്‍ കുടുംബത്തിന് മതിയായ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാണ് സുഹൃത്തുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്. സനലിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന് ഉറപ്പാക്കണമെന്നും ആവശ്യമുണ്ട്. ഇതിനൊപ്പം കുറ്റവാളി ശിക്ഷിക്കപ്പെടുമെന്ന ഉറപ്പുകൂടി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നായിരുന്നു സുഹൃത്തുക്കളുടെ നിലപാട്. ഇതിന്റെ ഭാഗമായാണ് ദേശീയ പാത ഉപരോധിച്ച് സമരം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 minutes ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (12 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (43 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (47 minutes ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (54 minutes ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (1 hour ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (1 hour ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (3 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (4 hours ago)

Malayali Vartha Recommends