ജപ്തി നടപടിക്കെതിരെ സമരം ചെയ്യുന്ന എറണാകുളം ഇടപ്പള്ളിയിലെ പ്രീത ഷാജിക്കെതിരായ കേസ് ഇന്ന് ഹൈക്കോടതി പരിഗണനയില്‍

ജപ്തി നടപടിക്കെതിരെ സമരം ചെയ്യുന്ന എറണാകുളം ഇടപ്പള്ളിയിലെ പ്രീത ഷാജിക്കെതിരായ കേസ് ഇന്ന് ഹൈകോടതി പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി നിലവിലുള്ള വീടും സ്ഥലവും അളന്നു തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃക്കാക്കര വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്നു കോടതിയില്‍ സമര്‍പ്പിക്കും. വീടും സ്ഥലവും മറ്റൊരാള്‍ ലേലത്തില്‍ പിടിച്ചതിനാല്‍ പ്രീത ഷാജിക്ക് വസ്തുവില്‍ നിയമപരമായി ഒരാവകാശവും ഇല്ലെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും നിലവില്‍ പ്രീതയും കുടുംബവും താമസിക്കുന്ന വീടെങ്കിലും നല്‍കാന്‍ കഴിയുമോ എന്ന ശ്രമമാണ് കോടതി നടത്തുന്നതെന്നും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























