രാജ്യത്ത് അച്ഛേ ദിൻ വരില്ല ; ബിജെപിയുടേത് കള്ള വാഗ്ദാനമായിരുന്നു,വികസനമുറപ്പാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂ; പ്രധാനമന്ത്രിക്ക് കിടുക്കൻ പണി കൊടുത്ത് സ്വന്തം അപരൻ

വരാൻ പോകുന്ന ലോക്സഭാ തെരെഞ്ഞടുപ്പിന്റെ മുന്നോടിയായി നരേന്ദ്രമോദി സര്‍ക്കാരിന്റെ അചേ്ഛ ദിനിന്നെ കുറിച്ച് പ്രതികരണവുമായി പ്രധാനമന്ത്രിയുടെ അപരന്‍ അഭിനന്ദന്‍ പതക്. മോദിയുടെ സാമ്യം ഉള്ള ഈ വ്യക്തി ഛത്തീസ്ഗഢില്‍ പ്രചരണം നടത്തുന്നത് കോണ്‍ഗ്രസിനു വേണ്ടി.. അചേ്ഛ ദിന്‍ രാജ്യത്ത് ഒരിക്കലും വരാന്‍ പോകുന്നില്ല എന്നാണ് അഭിനന്ദന്‍ പതക് എന്ന ഈ മോദി അപരൻ പറയുന്നത്...
ബിജെപിയുടേത് കള്ള വാഗ്ദാനമായിരുന്നു, വികസനമുറപ്പാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂ പ്രചാരണവേദികളില്‍ അഭിനന്ദന്‍ ഉറപ്പിച്ചു പറയുന്നു. ചിലപ്പോള്‍ പരിഹാസരൂപത്തില്‍ മോദിയെ അനുകരിക്കാറുമുണ്ട്. എന്‍ഡിഎ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(ആര്‍പിഐ) അംഗമായിരുന്ന അഭിനന്ദന്‍ പതക് കോണ്‍ഗ്രസിലേക്ക് ചുവടുമാറിയിട്ട് ഒരു മാസം ആയതേ ഉള്ളൂ.
ഞാന്‍ മോദിയെപ്പോലെ ഇരിക്കുന്നതു കൊണ്ട് ആളുകള്‍ എന്നോട് ചോദിക്കാറുണ്ട് , എപ്പോഴാണ് 2014 ല്‍ മോദിജി വാഗ്ദാനം ചെയ്ത അച്ഛാ ദില്‍ വരുന്നതെന്ന്. സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടു വേദനിച്ചാണ് ഞാന്‍ ബിജെപിക്കൊപ്പമുണ്ടായിരുന്ന ആര്‍പിഐ വിട്ടത്, അഭിനന്ദന്‍ പറയുന്നു.
അതേസമയം കോണ്‍ഗ്രസ് പ്രചാരണത്തിന് മോദിയുടെ അപരനെ ഇറക്കുന്നത് അദ്ദേഹത്തിന്റെ സ്വീകാര്യതക്ക് തെളിവാണെന്ന് ബിജെപി പറയുന്നു. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അഭനന്ദിനെപ്പോലെ നിരവധി മോദി അപരന്‍മാരെ ബിജെപിയും ഇറക്കിയിരുന്നു.
https://www.facebook.com/Malayalivartha

























