ഹിന്ദു സമുദായത്തെ ക്രിമിനലുകളെപ്പോലെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പന്തളം കൊട്ടാരം

ശബരിമലയിലെ യുവതി പ്രവേശനത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പന്തളം കൊട്ടാരം. ഹിന്ദു സമുദായത്തെ ക്രിമിനലുകളെപ്പോലെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്ന് കൊട്ടാരപ്രതിനിധി ശശികുമര്‍ വര്‍മ്മ പറഞ്ഞു. ഇത് മതേതര സര്‍ക്കാരിന് ചേര്‍ന്നതല്ലെന്നും ഹിന്ദുക്കളെ ഇടിച്ച് താഴ്‌ത്താനാണ് ശ്രമികുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയാണെന്നും സുപ്രീം കോടതിയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും ശശികുമാര്‍ വര്‍മ്മ പറഞ്ഞു. പന്തളത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha
























