നെഹ്റു ട്രോഫി ജലോത്സവത്തില്‍ പായിപ്പാടന്‍ ചുണ്ടന്‍ ജേതാവ്

പുന്നമടക്കായലിലെ വേഗതയുടെ രാജാക്കന്‍മാരെ കണ്ടെത്തുന്നതിനുള്ള നെഹ്റു ട്രോഫി ജലോത്സവത്തില്‍ ജയിംസ്‌കുട്ടി ജേക്കബിന്റെ നേതൃത്വത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടന്‍ ചുണ്ടന്‍ ചാമ്ബ്യന്‍മാര്‍. തുടര്‍ച്ചയായി നാലാം തവണയാണ് പായിപ്പാടന്‍ ചുണ്ടന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. അത്യന്തം അവേശം നിറഞ്ഞ പോരാട്ടത്തില്‍ മഹാദേവികാട് കാട്ടില്‍ തെക്കേതിലിനെ തുഴഞ്ഞ് തോല്‍പ്പിച്ചാണ് പായിപ്പാടന്‍ കപ്പില്‍ മുത്തമിട്ടത്. രണ്ടാം സ്ഥാനം മഹാദേവിക്കാട് തെക്കേതില്‍ സ്വന്തമാക്കിയപ്പോള്‍ ആയാപ്പറമ്ബ് പാണ്ടി മൂന്നാമതെത്തി. ചമ്ബക്കുളം ബോട്ട് ക്ലബ് കുമരകം,എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.
https://www.facebook.com/Malayalivartha
























