കെ.എം ഷാജി എം.എല്‍.എയെ വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കാന്‍ സി.പി.എം ഗൂഢാലോചന; ശക്തമായ തിരിച്ചടി നേരിടുമെന്ന് ഡിസിസി പ്രസിഡന്റിന്റെ മുന്നറിയിപ്പ്

സി പി എംമ്മിനു മുന്നറിയിപ്പുമായി ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി രംഗത്തെത്തിയിരിക്കുകയാണ്. കെ എം ഷാജിയെ വര്‍ഗ്ഗീയവാദിയയായി ചിത്രീകരിക്കാന്‍ ശ്രമിച്ച സി പി എം ഗൂഢ്ലോചനയക്ക് തിരിച്ചടിനേരിടുമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.
ആയിരം തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാലും ഒരു വര്‍ഗ്ഗീയവാദിയുടെയും വോട്ട് വേണ്ടെന്ന് തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ പ്രഖ്യാപിച്ച കെ.എം ഷാജി എം.എല്‍.എയെ വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന സി.പി.എം ഗൂഢാലോചനയും ഗീബല്‍സിയന്‍ പ്രചരണവും ജനാധിപത്യ മതേതരത്വ വിശ്വാസികളുടെ ധാര്‍മ്മിക ചിന്തയുടെ കോടതിയില്‍ ശക്തമായ തിരിച്ചടി നേരിടുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി.
തിരഞ്ഞെടുപ്പ് വേളയില്‍ വര്‍ഗ്ഗീയ കക്ഷികളുടെ പിന്‍തുണ തേടി ഷാജിയെ പരാജയപ്പെടുത്താന്‍ എല്ലാ വഴികളും നോക്കിയിട്ടും പരാജയപ്പെടുത്താനാവാതെ വന്നതിലുള്ള ഈര്‍ഷ്യ പ്രകടിപ്പിക്കാന്‍ മറ്റ് വഴികള്‍ തേടിയതിന്റെ മനശാസ്ത്രം അഴീക്കോട്ടെ ജനങ്ങള്‍ക്ക് അറിയാമെന്ന് സതീശന്‍ പാച്ചേനി.
ഷാജിയുടെ വര്‍ഗ്ഗീയ കക്ഷികള്‍ക്കെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടം തരാതരം പോലെ വര്‍ഗ്ഗീയത കളിക്കുകയും മതേതരത്വ പ്രസംഗം നടത്തുകയും ചെയ്യുന്ന സി.പി.എമ്മിന് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്എ ന്നുള്ളത് ജനങ്ങള്‍ക്കറിയാമെന്നും യഥാര്‍ത്ഥ സെക്കുലര്‍ ചിന്താധാര ഉയര്‍ത്തിപ്പിടിക്കുന്നവരെ സാമൂഹ്യപരമായി പരാജയപ്പെടുത്താന്‍ ഗീബല്‍സിയന്‍ പ്രചരണവുമായി വന്നാലൊന്നും വിലപ്പോവില്ലെന്ന് വൈകി വിവേകമുദിക്കുന്ന സി.പി.എമ്മിന് വഴിയേ മനസ്സിലായിക്കൊള്ളുമെന്നും സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























