ഭർത്താവ് വീട്ടിനുള്ളിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ; ഭാര്യ കാമുകനെ വിവാഹം ചെയ്യാൻ ക്ഷേത്രനടയിലും: ഒടുവിൽ താലികെട്ട് കഴിഞ്ഞു ഇറങ്ങാൻ നിന്ന നവ വരനെയും, വധുവിനെയും സ്വീകരിച്ചത് പോലീസും- ചേർത്തലയിൽ അരങ്ങേറിയ നാടകീയ മുഹൂർത്തങ്ങൾ ഇങ്ങനെ...

മരിക്കാൻ പോവുകയാണെന്ന് ആത്മഹത്യക്കുറിപ്പ് എഴുതി വച്ച ശേഷം ഭാര്യ ഇറങ്ങിപ്പോയതിന്റെ തൊട്ടടുത്ത ദിവസം ഭർത്താവ് ജീവനൊടുക്കി. പിന്നാലെ അന്വേഷണ സംഘം ചെന്നെത്തിയത് ക്ഷേത്രത്തിൽ വിവാഹത്തിനൊരുങ്ങി നിന്ന ഭാര്യയുടെയും കാമുകന്റെയും മുമ്പിൽ. യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ മുഹൂർത്തത്തിന് മുമ്പ് ഇരുവരെയും പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശിയായ തൻസിയെയും മണിമല സ്വദേശിയും 27കാരനുമായ കാമുകനെയുമാണ് ചേർത്തല പൊലീസ് പിടികൂടി കാഞ്ഞിരപ്പള്ളി പൊലീസിന് കൈമാറിയത്.
കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിനു സമീപം പുത്തൻപുരയ്ക്കൽ സാദിഖിനെ (32) കഴിഞ്ഞ 31ന് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാദിഖിനോട് പിണങ്ങി 30ന് ഭാര്യ തൻസി (20) ആത്മഹത്യാകുറിപ്പെഴുതിവെച്ച് ഇറങ്ങിപോവുകയായിരുന്നു.
ഒന്നര വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും അതിൽ ആർക്കും പങ്കില്ലെന്നും എഴുതി വച്ച ശേഷമാണ് തൻസി വീടു വിട്ടത്. പിറ്റേന്ന് ഉച്ചയോടെയാണ് സാദിഖിനെ ജീവനൊടുക്കിയ നിലയിൽ കണ്ടത്. നവംബർ ഒന്നിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സാദിഖിന്റെ മൃതദേഹം സംസ്കരിച്ചു. തൻസിയെ കാണാനില്ലെന്നു വീട്ടുകാർ പൊലീസിൽ പരാതി നൽകി.
തൻസി ചേർത്തലയിലുള്ളതായി അറിഞ്ഞ പൊലീസ് ചേർത്തല പൊലീസിനെ വിവരം അറിയിച്ചു. തൻസിയും മണിമല പഴയിടം പുലയാർകുന്നേൽ അജയകുമാറും (26) തമ്മിലുള്ള വിവാഹം ചേർത്തലയ്ക്ക് സമീപമുള്ള ക്ഷേത്രത്തിൽ കഴിഞ്ഞപ്പോഴാണു പൊലീസ് അവിടെ എത്തുന്നത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത ചേർത്തല പൊലീസ് കാഞ്ഞിരപ്പള്ളി പൊലീസിന് കൈമാറി. ആശുപത്രിയിൽ തൻസി ബന്ധുവിനു കൂട്ടിരിക്കുമ്പോഴാണു മറ്റൊരു രോഗിക്കൊപ്പം എത്തിയ അജയകുമാറിനെ പരിചയപ്പെട്ട് അടുപ്പത്തിലായതെന്നു പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























