വക്കീലായ പിള്ളേച്ചന്‍ കരുതലോടെ... ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ധൈര്യമുണ്ടോയെന്ന് എഎന്‍ രാധാകൃഷ്ണനും എംടി രമേശും പികെ കൃഷ്ണദാസും; എന്നാല്‍ അവര്‍ വികാര പ്രകടനം നടത്തിയതാണെന്ന് തിരുത്തി ശ്രീധരന്‍പിള്ള

കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ പോലീസ് അറസ്റ്റ് ചെയ്യുമോ എന്ന്. തന്ത്രി വിഷയത്തില്‍ സ്വകാര്യമായി അഭിപ്രായം പറഞ്ഞതിനെ പുറത്ത് കൊണ്ടുവന്ന് പിള്ളയെ അറസ്റ്റ് ചെയ്യിപ്പിക്കുമോ എന്നാണ് എല്ലാവരുടേയും ആകാക്ഷ. മികച്ച അഭിഭാഷകനായ ശ്രീധരന്‍ പിള്ളയ്ക്ക് കാര്യങ്ങളുടെ കിടപ്പ് നന്നായറിയാം. അതിനാല്‍ തന്നെ അദ്ദേഹം വളരെ ശ്രദ്ധിച്ചാണ് നീങ്ങുന്നതും അഭിപ്രായം പറയുന്നതും.
ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ധൈര്യമുണ്ടോ എന്നാണ് ബിജെപി നേതാക്കള്‍ ചോദിക്കുന്നത്. ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനും എംടി രമേശും പികെ കൃഷ്ണദാസും സമാന ചോദ്യമാണ് ഉന്നയിച്ചിരുന്നത്. പിള്ളയെ അറസ്റ്റ് ചെയ്താല്‍ പിണറായി കേരളത്തില്‍ വഴി നടക്കില്ലെന്നാണ് ബിജെപിയുടെ വെല്ലുവിളി.
ഇതിനെ ശ്രീധരന്‍ പിള്ള തള്ളുകയാണ് ചെയ്തത്. അവര്‍ വികാര പ്രകടനം നടത്തിയെന്നുകരുതി തനിക്ക് അങ്ങനെ അഭിപ്രായമില്ലെന്നാണ് പറയുന്നത്. എന്നാല്‍ പിന്നീട് വീണ്ടും നിലപാട് മാറ്റിയ ശ്രീധരമന്‍ പിള്ള യുവമോര്‍ച്ച യോഗത്തിലെ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാരക്കി. ഒരു വാക്കുപോലും മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിനെതിരായ ഏത് നീക്കത്തെയും പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
തനിക്കെതിരായ കേസ് റദ്ദാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയതില്‍ പാര്‍ട്ടികളുള്ളില്‍ ഭിന്നതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭിന്നത ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു. മാധ്യമങ്ങള്‍ തങ്ങളുടെ കാര്യം നോക്കിയാല്‍ മതിയെന്നും പാര്‍ട്ടിക്കുള്ളിലെ കാര്യം ഞങ്ങള്‍ നോക്കിക്കൊളാമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
അമേരിക്കയില്‍ ചികിത്സക്ക് പോയ മുഖ്യമന്ത്രിക്ക് മറ്റെന്തോ മരുന്ന് കുത്തിവച്ചിട്ടുണ്ടോ എന്നാണ് സംശയം. മുഖ്യമന്ത്രിയുടെ പുതിയ ഉത്തരവുകള്‍ കാണുമ്പോള്‍ അങ്ങനെയാണ് തോന്നുന്നതെന്ന് ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























