കട ബാധ്യതയെ തുടര്‍ന്ന് യുവ കര്‍ഷകന്‍ വിഷം കഴിച്ച് മരിച്ച നിലയില്‍

കടബാധ്യതയെ തുടര്‍ന്ന് യുവ കര്‍ഷകനെ വയല്‍ക്കരയ്ക്ക് സമീപം വിഷം കഴിച്ച് മരിച്ച നിലയില്‍. മുക്കംപാലമൂട് തോട്ടിന്‍കര പുത്തന്‍വീട്ടില്‍ സുരേന്ദ്രന്‍ ഓമന ദമ്പതികളുടെ മകന്‍ പ്രമോദാണ് (35) മരിച്ചത്. ഇയാള്‍ ദേവസ്വം ബോര്‍ഡില്‍ താത്കാലിക തളി ജീവനക്കാരനുമാണ്. ഇന്നലെ രാവിലെ 11ന് തേരിക്കവിള വയല്‍ക്കരയിലെ വാഴത്തോട്ടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് നിഗമനം.
മൃതദേഹം കണ്ട തേരിക്കവിള നിവാസികളാണ് വിവരം നരുവാമൂട് പൊലീസിനെ അറിയിച്ചത്. സംഭവസ്ഥലത്ത് നിന്ന് വിഷാംശം അടങ്ങിയ കുപ്പിയും കണ്ടെത്തി. തേരിക്കവിളയില്‍ ഒന്നര ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് പ്രമോദ് കൃഷി ചെയ്യുന്നത്. ബാങ്ക് വായ്പയെടുത്ത് തുടങ്ങിയ വാഴക്കൃഷി പ്രളയത്തില്‍ നശിച്ചതോടെ സാമ്പത്തിക നഷ്ടമുണ്ടായി. സാമ്പത്തിക ബാദ്ധ്യത പ്രമോദിനെ അസ്വസ്ഥനാക്കിയിരുന്നതായി പൊലീസ് പറയുന്നു.
പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ: ജിജി. ഒരു മകളുണ്ട്.
https://www.facebook.com/Malayalivartha
























