കെ.എസ്.ആര്‍.ടി.സിയിലെ ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീന്‍ ന്യൂജെനാകുന്നു....എടിഎം കാര്‍ഡ് വഴി ഇനി ടിക്കറ്റെടുക്കാം

കെ.എസ്.ആര്‍.ടി.സിയിലെ ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീന്‍ ന്യൂജെനാകുന്നു. ഇനി എ.ടി.എം കാര്‍ഡ് വഴിയും ടിക്കറ്റെടുക്കാം, പണം മുന്‍കൂറായി അടച്ച് സ്മാര്‍ട്ട് സീസണ്‍ കാര്‍ഡും വാങ്ങാം... ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡുമടക്കം ഉപയോഗിക്കാവുന്ന 7000 അത്യാധുനിക ടിക്കറ്റ് മെഷീനുകളാണ് കെ.എസ്.ആര്‍.ടി.സി വാങ്ങുന്നത്. ആദ്യ ടെന്‍ഡറില്‍ കാര്യമായ പ്രതികരണമുണ്ടായില്ലെങ്കിലും രണ്ടാം ടെന്‍ഡറില്‍ നാല് പ്രമുഖ കമ്പനികളാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇവരുടെ ഇ.ടി.എമ്മുകളുടെ പരീക്ഷണം 14ന് തിരുവനന്തപുരം പാലോട് റൂട്ടില്‍ നടക്കും.
സാധാരണ ടിക്കറ്റിന് പുറമേ ഡെബിറ്റ്‌ക്രെഡിറ്റ് കാര്‍ഡുകള്‍, വാലറ്റുകള്‍, ക്യൂ.ആര്‍ കോഡ് വഴിയുള്ള പണമിടപാട് എന്നിവക്കെല്ലാം പുതിയ ഇ.ടി.എമ്മില്‍ സൗകര്യമുണ്ടാകും. നിലവിലെ ടിക്കറ്റ് മെഷീനുകളെകാള്‍ വലുപ്പം കുറവായിരിക്കും. 24 മണിക്കൂര്‍ ബാറ്ററി ബാക് അപ്പുമുണ്ടാകും. സിം കാര്‍ഡുപയോഗിച്ചാണ് ഇന്‍ര്‍നെറ്റ് കണക്ഷന്‍. സ്മാര്‍ട്ട് സീസണ്‍ കാര്‍ഡുകളാണ് മറ്റൊരു പ്രത്യേകത.
നിലവില്‍ ഉപയോഗിക്കുന്ന ടിക്കറ്റ് മെഷീനുകള്‍ കൂട്ടത്തോടെ പണിമുടക്കിലാണ്. പ്രതിവര്‍ഷം ഒരു മെഷീന്റെ അറ്റക്കുറ്റപ്പണിക്ക് 3000 രൂപ ചെലവാകുമെന്നാണ് കണക്ക്. എ.ടി.എം മാതൃകയില്‍ സ്വൈപ് ചെയ്ത് യാത്ര ചെയ്യാം. ഈ മണ്ഡലകാലത്ത് നിലയ്ക്കല്‍ പമ്പ റൂട്ടില്‍ പുതിയ ടിക്കറ്റ് മെഷീനുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുമെന്നും അറിയുന്നു.
https://www.facebook.com/Malayalivartha
























