മുതിര്‍ന്ന ചലച്ചിത്ര അഭിനേത്രിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ആകാശവാണി കോഴിക്കോട് നിലയത്തില്‍ ദീര്‍ഘകാലം അനൗണ്‍സറുമായിരുന്ന ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മുതിര്‍ന്ന ചലച്ചിത്ര അഭിനേത്രിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ആകാശവാണി കോഴിക്കോട് നിലയത്തില്‍ ദീര്‍ഘകാലം അനൗണ്‍സറുമായിരുന്ന ലക്ഷ്മി കൃഷ്ണമൂര്‍ത്തി (90) ചെന്നൈയില്‍ അന്തരിച്ചു. കുറച്ച് കാലമായി വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് ചാലപ്പുറം സ്വദേശിനിയായ ലക്ഷ്മി കര്‍ണാടകയിലെ കൃഷ്ണമൂര്‍ത്തിയെ വിവാഹം ചെയ്തതിന് ശേഷമാണ് ലക്ഷ്മി കൃഷ്ണമൂര്‍ത്തിയായത്. ഹൈദരാബാദ് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളേജില്‍ ഓഫീസറായിരുന്നു കൃഷ്ണമൂര്‍ത്തി. എം.ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത പഞ്ചാഗ്‌നി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്ത് എത്തിയത്.
പിന്നീട് മലയാളത്തിലും തമിഴിലും കന്നടയിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.ഈ പുഴയും കടന്നു, തൂവല്‍ കൊട്ടാരം, ഉദ്യാനപാലകന്‍, പിറവി, വാസ്തുഹാര, നാല്‌കെട്ട്, കളിയൂഞ്ഞാല്‍, വിസ്മയം, പട്ടാഭിഷേകം, പൊന്തന്‍മാട, സാഗരം സാക്ഷി, വിഷ്ണ, അനന്തഭദ്രം, വിസ്മയത്തുമ്പത്ത്, മല്ലുസിംഗ് എന്നീ മലയാള സിനിമകളിലും കന്നത്തില്‍ മുത്തമിട്ടാല്‍ (തമിഴ്), സംസ്‌കാര(കന്നട) എന്നിവയിലും ശ്രദ്ധേയമായ വേഷമായിരുന്നു.മക്കള്‍:അരുണ്‍, സന്ധ്യ
"
https://www.facebook.com/Malayalivartha
























