അച്ഛന്റെ ബൈക്കിലിരുന്ന് സഞ്ചരിച്ച യുവതി റോഡില്‍ വീണ് മരിച്ചു... പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ സ്വപ്നയുടെ വിയോഗം താങ്ങാനാകാതെ ഉറ്റവരും സഹപ്രവർത്തകരും ബന്ധുക്കളും

പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ സ്വപ്ന പിതാവിന്‍റെ ബൈക്കിലാണ് ജോലി സ്ഥലത്തേക്ക് പോയത്. യാത്രാമധ്യേ സ്വപ്നക്ക് തലകറങ്ങുകയും റോഡിലോട്ട് വീഴുകയായിരുന്നു. പിതാവും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മൂന്ന് വയസുള്ള ദക്ഷത ഏകമകളാണ്. സ്വപ്ന (29) ആണ് മരിച്ചത്. ഇന്നലെ ദേശീയപാതയില്‍ ഹരിപ്പാട് മാധവ ജംഗ്ഷന് സമീപമായിരുന്നു അപകടം.
https://www.facebook.com/Malayalivartha
























