ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ശിപാര്‍ശ, റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കുമെന്ന് സൂചന

ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ശിപാര്‍ശ. ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷനാണ് നിരക്ക് വര്‍ധനവ് സംബന്ധിച്ചു സര്‍ക്കാരിനു ശിപാര്‍ശ സമര്‍പ്പിച്ചത്. ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 20 രൂപയില്‍നിന്ന് 30 രൂപയാക്കണമെന്നും ടാക്‌സി നിരക്ക് 150 രൂപയില്‍നിന്ന് 200 ആക്കണമെന്നുമാണ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ധനവില അടിക്കടി ഉയരുന്ന സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധവന് അനിവാര്യമാണെന്ന് കമ്മീഷന്റെ വിലയിരുത്തലുണ്ടായിരിക്കുന്നത്. മിനിമം ചാര്‍ജില്‍ ഓടാവുന്ന ദൂരം ഒന്നര കിലോമീറ്റര്‍ തന്നെയാകും. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 10 രൂപയ്ക്ക് പകരം 12 രൂപയാക്കും. ടാക്‌സികള്‍ക്ക് അഞ്ച് കിലോമീറ്ററാണ് മിനിമം ദൂരം. ഇതിന് 150ല്‍ നിന്നും 200 ആക്കുന്നതിനാണ് നിര്‍ദ്ദേശം. തുടര്‍ന്ന് 15 രൂപ വീതം ഈടാക്കുകയും ചെയ്യാം.
നിരക്ക് വര്‍ധിപ്പിക്കാത്തതിനെതിരെ 17 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് തൊഴിലാളികള്‍. അതേസമയം, ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇതേപടി അംഗീകരിക്കണോ എന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനം എടുക്കും.
https://www.facebook.com/Malayalivartha
























