കാമുകനോടുള്ള സ്നേഹം കൂടിയപ്പോൾ ഭർത്താവിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി... നടുറോഡില്‍ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്തോടെ പണിപാളി; ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച ഭാര്യയും കാമുകനും അറസ്റ്റിലായി; സംഭവം കൊച്ചിയിൽ

സഹകരണ സംഘം ഓഡിറ്റര്‍ ഏലൂര്‍ കുറ്റിക്കാട്ടുകര തേവരത്തിളക്കം വീട്ടില്‍ ഐശ്വര്യ (36), വരാപ്പുഴ മാടവനയില്‍ ഡെല്‍സന്‍ (35) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിലാണ് സംഭവം. കഴിഞ്ഞ 25നു ജില്ലാ സഹകരണ ബാങ്കിലെത്തിയ ഐശ്വര്യ ഡെല്‍സന്റെ ഓട്ടോയിലാണു മടങ്ങിയത്. ബംഗളൂരുവില്‍നിന്ന് ഇവര്‍ വീണ്ടും പാലക്കാട്ട് മടങ്ങിയെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെ ചെന്നാണ് കസ്റ്റഡിയിലെടുത്തത്.
തിരികെ കൊണ്ടുപോകാന്‍ എത്താമെന്നു പറഞ്ഞിരുന്ന ഭര്‍ത്താവിനോടു വരേണ്ടെന്നു വിളിച്ചു പറഞ്ഞിരുന്നു. സംശയം തോന്നിയ ഭര്‍ത്താവ് കാക്കനാട്ടേക്കു വരുംവഴി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലെ വള്ളത്തോള്‍ ജംഗ്ഷനില്‍ ഡെല്‍സന്റെ ഓട്ടോയില്‍ ഐശ്വര്യയെ കണ്ടു തടഞ്ഞുനിര്‍ത്തി. ഇവരുടെ വാക്ക് തര്‍ക്കത്തിനിടയില്‍ ഐശ്വര്യയുടെ ഭര്‍ത്താവിനെ ഡെല്‍സന്‍ ഓട്ടോ ഇടിപ്പിച്ചു കൈയ്ക്കു പരുക്കേല്‍പ്പിച്ചു.
ഐശ്വര്യയുടെ ഭര്‍ത്താവിനെ തൃക്കാക്കര വള്ളത്തോളിനു സമീപം ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണു കേസ്. ഐശ്വര്യയും ഓട്ടോ ഡ്രൈവറായ ഡെല്‍സനും ഒന്നര വര്‍ഷമായി അടുപ്പത്തിലാണെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് അവിടെനിന്നു രക്ഷപ്പെട്ട ഡെല്‍സനും ഐശ്വര്യയും കൊടുങ്ങല്ലൂര്‍, പാലക്കാട്, ബംഗളൂരു എന്നിവിടങ്ങളില്‍ ഒരുമിച്ചു താമസിച്ചു.
https://www.facebook.com/Malayalivartha
























