മർദ്ദനവും കൂടെ വസ്ത്രങ്ങള്‍ വലിച്ചു കീറി; എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിനിക്കുള്‍പ്പെടെ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് നേരെ സദാചാരഗുണ്ടായിസം

കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് നേരെ സദാചാരഗുണ്ടായിസം. പാലാരിവട്ടം ഫെഡറല്‍ ബാങ്കിന് സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിനിക്കുള്‍പ്പെടെ രണ്ട് പേര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും പരാതിയില്‍ പറയുന്നു.
മര്‍ദ്ദനമേറ്റ റാണ വി എസും സാമൂഹ്യപ്രവര്‍ത്തക സജ്ന ഷാജിയും പൊലീസില്‍ പരാതി നല്‍കി. ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു റാണ വി എസും സജ്നയും. ഈ സമയം മദ്യപിച്ചെത്തിയാള്‍ ഇവരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതിനുശേഷം സജ്നക്ക് നേരെ മര്‍ദ്ദനവും ഉണ്ടായി. ഇത് തടയാനെത്തിയപ്പോഴാണ് റാണാ വി എസിനും മര്‍ദ്ദനമേറ്റത്.
https://www.facebook.com/Malayalivartha
























