സ്ത്രീധനം പ്രതീക്ഷിയ്ക്കുന്നില്ല നല്ലൊരു പെണ്ണിനെ മതി; മാട്രിമോണിയൽ ക്യാപ്ഷൻ ക്ലിക്ക് ആയി; ഒടുവിൽ വധു റെഡി... സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയ ഒരു കല്യാണാലോചന

ബ്രോക്കര്‍മാര്‍ വഴിയും പരസ്യങ്ങള്‍ വഴിയും വിവാഹം നടക്കാതായതോടെ തന്റേതായ വഴിയിലൂടെ വധുവിനെ കണ്ടെത്തിരിക്കുകയാണ് സന്തോഷ് ജോര്‍ജ് എന്ന യുവാവ്. ചങ്ങനാശ്ശേരി സ്വദേശിനി ജിറ്റി തോമസ്സാണ് വധു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
ഞാന്‍ എന്റെ ജീവിത പങ്കാളിയെ കണ്ടെത്തി, നവംബര്‍ 15-)o തീയതി ഞങ്ങള്‍ വിവാഹിതരാവുകയാണ്, ചങ്ങനാശ്ശേരി സ്വദേശിനി ജിറ്റി തോമസ്സാണ് വധു, സ്ത്രീധനം പ്രതീക്ഷിയ്ക്കുന്നില്ല നല്ലൊരു പെണ്ണിനെ മതി എന്ന എന്റെ വിവാഹപ്പരസ്യം സോഷ്യല്‍ മീഡിയായിലെ നല്ലവരായ നിങ്ങള്‍ ഏറ്റെടുത്തതു കൊണ്ട് വധുവിനെ പരസ്യം നല്‍കിയതിന്റെ തൊട്ടടുത്ത ദീവസ്സം തന്നെ കണ്ടെത്താന്‍ കഴിഞ്ഞു, മാധ്യമങ്ങളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ഏറെ സഹായിച്ചു, വളരെയധികം നന്ദി.
ഫെബ്രുവരി മാസം ആയിരുന്നു പുതീയ ഒരു പ്രൊഫൈല്‍ ക്രിയേറ്റു ചെയ്തു കൊണ്ട് വധുവിനെ ആവശ്യമുണ്ട് എന്ന പരസ്യവുമായി ഞാന്‍ ഫേസ്ബുക്കില്‍ എത്തുന്നത്, അതീന് പ്രതീക്ഷിച്ച സ്വീകാര്യത കിട്ടാതെ വന്നപ്പോള്‍ ഓണ്‍ലൈന്‍ ആഡ്വര്‍റ്റൈസിങ് പഠിച്ച് രണ്ടാമത് നടത്തിയ ശ്രമമാണ് വിജയം കണ്ടത്, സോഷ്യല്‍ മീഡിയായിലെ നല്ല മനുഷ്യരിലൂടെ ശ്രമം വിജയിച്ചു, പ്രതീക്ഷച്ചതില്‍ ഏറെ ആലോചനകള്‍ വന്നു,പരസ്യം നിര്‍മ്മിയ്ക്കുന്ന വേളയില്‍ ത്തന്നെ ആലോചന നടത്തുന്ന പെണ്‍കുട്ടികളില്‍ നിന്ന് ഒരാളെ സ്വീകരിയ്ക്കുകയും മറ്റു പെണ്‍കുട്ടികള്‍ക്ക് വേണ്ട സഹായം നല്‍കാനും തീരുമാനം എടുത്തിരുന്നു, വേണ്ടി വന്നാല്‍ വിവാഹച്ചിലവ് വഹിയ്ക്കും എന്ന് എന്റെ പരസ്യത്തില്‍ ഉണ്ടായിരുന്നതു കൊണ്ട് സാമ്പത്തീകമായി പ്രയാസ്സമനുഭവിയ്ക്കുന്ന പെണ്‍കുട്ടികളുടെ ആലോചനകളായിരുന്നു കൂടുതലും വന്നത്, എങ്ങനെ ഇവരെ സഹായിക്കും എന്ന ചിന്ത എന്നെ കൊണ്ടെത്തിച്ചത് വിവാഹാഘോഷങ്ങള്‍ വധുവിന്റെ സമ്മതത്തോടെ തീര്‍ത്തും ഒഴിവാക്കി മംഗല്യമന്ത്ര മാട്രീമോണിയല്‍ എന്ന സംരംഭത്തിലേക്കാണ്,
പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം നേരെ വീട്ടിലേയ്ക്ക്, അല്ലാതെ മറ്റു ചടങ്ങുകള്‍ ഒന്നും തന്നെയില്ല, എന്റെ വിവാഹം ആഘോഷിച്ചാല്‍ ആഥിഥേയരില്‍ ഒന്നാം സ്ഥാനത്ത് സോഷ്യല്‍ മീഡിയയിലുള്ളവരാണെന്ന് എന്റെ വിവാഹത്തില്‍ സംബന്ധിയ്ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചവര്‍ക്ക് മറുപടി നല്‍കിയിരുന്നു, എന്നോട് ക്ഷമീയ്ക്കുക, പ്രാര്‍ത്ഥനയും അനുഗ്രഹവും പ്രതീക്ഷിയ്ക്കുന്നു.
പ്രൊപ്പോസല്‍ അയച്ച മറ്റു പെണ്‍കുട്ടികള്‍ക്ക് സൈറ്റിലൂടെ അനുയോജ്യനായ വരനെ കണ്ടെത്തുകയും സൈറ്റിലൂടെ തന്നെയുള്ള വരുമാനം കൊണ്ട് ഇവരുടെ വിവാഹം നടത്തുകയുമാണ് ലക്ഷ്യം, ഇപ്പോള്‍ ത്തന്നെ 500ല്‍ അധികം യുവാക്കളെ കണ്ടെത്തി,അവരില്‍ പകുതിയിലധികം സാമ്പത്തിക സ്ഥിതി ഉള്ളവരും വധുവിനെ കണ്ടെത്തിയാല്‍ സംരംഭത്തിന്റെ വിജയത്തിനായി നല്ലൊരു തുക നല്‍കാമെന്നും ഏറ്റിട്ടുണ്ട്, എല്ലാവരുടെയും ആത്മാര്‍ദ്രമായ സഹകരണം കിട്ടിയാല്‍ എനിയ്ക്ക് ഒത്തീരിപ്പേരെ സഹായിക്കാന്‍ കഴിയും,ലക്ഷ്യം വിജയിച്ചാല്‍ സാധാരണക്കാരായ യുവാക്കള്‍ക്കും ഏറെ ഉപകാരപ്പെടും എന്ന കാര്യം തീര്‍ച്ചയാണ്, പ്രാര്‍ത്ഥനയും അനുഗ്രഹവുമായി എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കുന്നു.
ജീവിത പങ്കാളിയെ കണ്ടെത്താന്‍ കഴിയാതെ വിഷമിയ്ക്കുന്നവര്‍ എന്റെ പേജ് ലൈക്ക് ചെയ്ത് ബെല്‍ ബട്ടണ്‍ അമര്‍ത്താന്‍ മറക്കരുത്, എന്നാല്‍ കഴിയുന്ന രീതിയിലെക്കെ സഹായിക്കാം' സന്തോഷ് കുറിച്ചു. ഫെബ്രുവരിയിലാണ് ഫെയ്‌സ്ബുക്കിലൂടെ വധുവിനെ അന്വേഷിച്ച് പരസ്യം നല്‍കിയത്. 'വധുവിനെ ആവശ്യമുണ്ട് ക്രിസ്ത്യന്‍RCSC 33 വയസ്സ് 160CM well settled സ്വര്‍ണ്ണമായും പണമായും തരാന്‍ ശേഷീ ഇല്ലാത്ത സാമ്പത്തികമായീ തീരെ പീന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നും ആലോചന പ്രതീക്ഷിയ്ക്കുന്നു, കുടുംബ പരമായും വ്യക്തി പരമായും(മദ്യപാനം, പുകവലി, വ്യഭിചാരം) യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ലാത്ത ആളാണ് ഞാന്‍
ഉന്നത വിദ്യഭ്യാസവും കൃഷിഭൂമിയും ഉള്ള ആളല്ല ഞാന്‍, അതേ സമയം വാഹനം,A/C,T.V,Washing Machine, ഗ്ലാമറ്?? തുടങ്ങി എല്ലാവിധ സൗകര്യങ്ങളുള്ള വീടും നല്ല വരുമാനമുള്ള ജോലീയും ആവശ്യത്തിന് സാമ്പത്തീക ഭദ്രതയും എനീയ്ക്ക് ഉണ്ട്(Georgian Dental Lab,Sales) കൂടുതലായി എന്തെങ്കീലും അറീയാന്‍ ഉണ്ടെങ്കില്‍ വ്യക്തമായീ ചോദീച്ച് അറീഞ്ഞതിനു ശേഷം നേരീല്‍ വന്ന് അന്വേഷീയ്ക്കാം, പത്രത്തീല്‍ ഒരു പരസ്യം കൊടുത്തീരുന്നു..... ഗള്‍ഫാണോ? അല്ല അവീടെ തീര്‍ന്നു അതീന്റെ വിശേഷങ്ങള്‍, ആയതീനാല്‍ മതം ,ജാതീ, വിദ്യാഭ്യാസം, ജോലീ തുടങ്ങീയ ഡിമാന്റുകള്‍ ഒന്നും തന്നെയില്ല,
പെണ്‍കുട്ടി നല്ല വ്യക്തിത്വത്തിന് ഉടമയായല്‍ മാത്രം മതീ, താല്പര്യമുള്ളവര്‍ ഫോട്ടോ, അഡ്രസ്സ്, ഫോണ്‍ നമ്പര്‍ എന്നീവ മെസെഞ്ചറിലൂടെ അയയ്ക്കുകയും കൂടുതല്‍ വിവരങ്ങള്‍ അതീലുടെ കൈമാറുകയും ചെയ്യുക (മാര്‍ച്ച് പത്താം തീയതി വരെ കാത്തീരുന്നതിനു ശേഷം അതുവരെ വരുന്ന ആലേചനകളില്‍ നിന്ന് അനുയോജ്യമായത് തീരഞ്ഞെടുത്ത് തീരികെ വിളിയ്ക്കും)പത്ര പരസ്യത്തെയും,ബ്രോക്കര്‍മാരെയും ആശ്രയീച്ചിട്ട് ഒരു രക്ഷയുമില്ല, അതു കൊണ്ട് ദയവായി ഇതൊന്ന് ഷെയര്‍ ചെയ്ത് സഹായിക്ക്..
നല്ല ഒരു പെണ്ണീനെ കിട്ടിയാല്‍ ചീലവ് ചെയ്യാം,ഒരുപാട് പേര്‍ മെസ്സേജിലുടെ കുറേ കാര്യങ്ങള്‍ ചോദിയ്ക്കുന്നുണ്ട്, ഇനീയും ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തീയ്ക്കാന്‍ സാധ്യതയുള്ളതുകൊണ്ട് കമന്റില്‍ വീശദമായി ഉത്തരം ചേര്‍ത്തീട്ടുണ്ട്, പെണ്‍കുട്ടിയെ കണ്ടെത്തീക്കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ... ദാ ഇവിടെ?? ഒരു സെല്‍ഫീ upload ചെയ്യും,ഒരു പക്ഷേ നിങ്ങളുടെ ഒരു ഷെയര്‍ കൊണ്ടായിരിയ്ക്കും എനിയ്ക്ക് ആ നിഷ്‌കളങ്കയെ കണ്ടെത്താന്‍ കഴിയുക,( പെണ്‍കുട്ടിയുടെ കുടുംബത്തീന് വിവാഹച്ചെലവിനുള്ള സാമ്പത്തീക സ്ഥിതി ഇല്ല എന്ന കാരണത്താലും, മറ്റെന്ത് കാരണത്താലും ആലോചീയ്ക്കാതീരിയ്ക്കരുത്)
ഈശ്വരന്‍ എനീയ്ക്ക് തന്നീട്ടുള്ള കഴിവും,സാമര്‍ത്ഥ്യവും ഉപയോഗീച്ച് ചിന്തിച്ചപ്പോള്‍ ഇങ്ങനെയൊരും പരസ്യരീതി നല്ലതായീരിയ്ക്കുമെന്ന് തോന്നീ, അതു കൊണ്ടാണ് ഈ മാര്‍ഗ്ഗം സ്വീകരിയ്ക്കുന്നത്, എന്റെ പേജീലെ ചിത്രങ്ങളില്‍ കാണുന്ന കാണുന്ന വീടും സ്ഥലവും ഞാന്‍ ആരുടെ മുന്നിലും കൈനീട്ടാതെ സഹായങ്ങള്‍ സ്‌നേഹപൂര്‍വ്വം നീരസിച്ച് സ്വന്തമായീ രാത്രീയും പകലും അദ്ധ്വാനീച്ച് നേടീയതാണ്, എന്നീട്ട് യോഗ്യതയോടെ പെണ്ണീനെ അന്വേഷീയ്ക്കുമ്പോള്‍ എനീയ്ക്ക് യോജിച്ച സാധാരണ കുടുംബങ്ങളീല്‍ നിന്ന് വിദേശമല്ല, സര്‍ക്കാര്‍ ജോലീയില്ല എന്നെക്കെപ്പറഞ്ഞ് തഴയപ്പെടുന്നത് വിഷമം ഉള്ള കാര്യമാണ്, ഐശ്വര്യറായീ വേണോന്ന് ഒന്നും ഇല്ല, അത്യാവശ്യം എനീയ്ക്ക് കാഴ്ചയ്ക്ക് ഇഷ്ടപ്പെടണം, നീങ്ങളുടെ അയല്‍പക്കത്ത് എനീയ്ക്ക് ചേരുന്ന പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ അറീയിക്കാനും മടീയ്ക്കരുത്
https://www.facebook.com/Malayalivartha
























