അബുദാബിയിലേക്ക് പറക്കാനെത്തിയ പാലക്കാടുകാരന്റെ ലഗേജിനുള്ളില്‍ പാമ്പ്!

ഞായറാഴ്ച രാത്രി അബുദാബിയിലേക്ക് പറക്കാനെത്തിയ പാലക്കാട് സ്വദേശിയുടെ യാത്ര മുടങ്ങി.
നാട്ടിന്‍ പുറത്തെ കൃഷിയിടത്തില്‍ നിന്ന് വാങ്ങിയ കൂര്‍ക്കയാണ് ചതിച്ചത്!
സുനില്‍ കാട്ടാക്കളം (40) എന്ന ഈ യാത്രക്കാരന്‍ രണ്ടു കിലോഗ്രാം കൂര്‍ക്ക രണ്ടു പായ്ക്കറ്റുകളിലാക്കിയാണ് വാങ്ങിയത്.
സുനില്‍ വീട്ടിലെത്തി മറ്റൊരു പായ്ക്കറ്റില്‍ കൂടി പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ വെച്ചാണ് യാത്രയ്‌ക്കെത്തിയത്.
വിമാനത്താവളത്തില്‍ സിഐഎസ്എഫിന്റെ സുരക്ഷാ പരിശോധനകള്‍ക്കിടെ ഹാന്‍ഡ് ബാഗില്‍ നിന്ന് പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു.
വിഷമുള്ള വളവളപ്പന്‍ എന്ന ഇനം പാമ്പായിരുന്നു ഇത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പാമ്പിനെ തല്ലിക്കൊന്നു. യാത്രക്കാരനെ പോലീസിന് കൈമാറി.
https://www.facebook.com/Malayalivartha

























