Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

ശബരിമലയിൽ കയറാൻ പറ്റുന്നില്ല എന്നത് മാത്രമാണോ ഇന്ന് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നം? സ്ത്രീ നേരിടുന്ന മറ്റു പ്രശ്നങ്ങളിൽ ഈ ആക്ടിവിസ്റ്റുകളെന്തേ ഈ വെറും വാശിയും കാണിക്കുന്നില്ല?

19 NOVEMBER 2018 05:38 PM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത് എന്നിവ ഒഴിവാക്കേണ്ടതാണ്; 2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിൽ പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

ശബരിമലയിൽ പ്രതിഷേധം ആളിക്കത്തുന്നു. ഏറെ കാത്തിരുന്ന സാവകാശഹർജിയും കോടതി തള്ളിയ വിഷമത്തിലാണ് ഭക്തർ. ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തില്‍ ഇതുവരെ ആകെ അറസ്റ്റിലായത് 4000 ൽ കൂടുതൽ പേർ . ഇന്നലെ സന്നിധാനത്ത് നടന്ന അപ്രതീക്ഷിത പ്രതിഷേധങ്ങളില്‍ കണ്ടാല്‍ അറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 70 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. എന്നിട്ടും ഭക്തരുടെ പ്രതിഷേധത്തിന് ഒരു കുറവുമില്ല. തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ഈ പ്രതിഷേധം എന്ന് അതുകൊണ്ട് തന്നെ പറയാനാവില്ല.

തുലാം മാസ പൂജകള്‍ക്കായി ആറു ദിവസം ശബരിമല നട തുറന്നിരുന്നപ്പോള്‍ കോടതി വിധിയുടെ മറവില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളെയും അവിശ്വാസികളെയും കയറ്റാന്‍ നോക്കി പരാജയപ്പെട്ടതുപോലെ മണ്ഡലകാലത്തും ആചാരം ലംഘിച്ച് ഒരൊറ്റ സ്ത്രീക്കും സന്നിധാനത്ത് എത്താന്‍ സാധിക്കാതെ തിരികെ പോകേണ്ടി വരുമെന്നും നേതാക്കള്‍ ഉറപ്പിച്ചു പറയുന്നു. സുപ്രീം കോടതി വിധി വന്നശേഷം കേരളത്തിലെ വിവിധ തെരുവുകളില്‍ കണ്ടതും ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതും ഇനി കാണാന്‍ പോകുന്നതും അയ്യപ്പഭക്തരുടെയും ഹിന്ദുമതാനുയായികളുടെയും പ്രതിഷേധം തന്നെയാണ്. തെരുവിൽ തടിച്ചുകൂടിയ അമ്മമാർ ഒരു രാഷ്ട്രീയപ്പാർട്ടിക്കാരും ഇറക്കിയതല്ല .

ആര്‍എസ്എസ് നേതാവ് കെ പി ശശികലയെ യും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെയും അടക്കമുള്ളവറീ അറസ്റ്റ് ചെയ്തപ്പോൾ ക്ലിഫ് ഹോബ്സ് അടക്കം ഉപരോധിക്കാൻ എത്തിയവർ ആർ എസ എസ് സംഘപരിവാർ പ്രവർത്തകർ മാത്രമാണെന്ന് പറയുന്നതിൽ യുക്തിയില്ല.

ഇത് വിശ്വാസികളുടെ സമരമാണ് . കൊട്ടിഘോഷിക്കുന്ന പോലുള്ള സ്ത്രീ ശാക്തീകരണമോ തുല്യതാ സ്ഥാപനമോ ആചാര ലംഘനം കൊണ്ട് ഉണ്ടാകാൻ പോകുന്നില്ല.ശബരിമലയിൽ കയറി എന്നതുകൊണ്ട് പിറ്റേന്നു മുതൽ സ്ത്രീ സമത്വം വരുമെന്ന് വിശ്വസിക്കാനാകുമോ? ശബരിമലയിൽ കയറാൻ പറ്റുന്നില്ല എന്നത് മാത്രമാണോ ഇന്നതു സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നം? സ്ത്രീ നേരിടുന്ന മറ്റു പ്രശ്നങ്ങളിൽ ഈ ആക്ടിവിസ്റ്റുകളെന്തേ ഈ വെറും വാശിയും കാണിക്കുന്നില്ല? അപ്പോൾ ശബരിമലയിൽ യുവതികളെ കയറ്റിയെ അടങ്ങൂ എന്ന് വാശിപിടിക്കുന്നതിന്റെ പിന്നിൽ യഥാർത്ഥത്തിൽ ആരാണ്?

ലക്ഷകണക്കിന് മനുഷ്യരെ വേദനിപ്പിച്ചിട്ടായാലും സ്വന്തം വാശി ജയിക്കണം എന്ന ശാഠ്യ ബുദ്ധിയുള്ള ചിലര്‍ക്കല്ലാതെ ഈ പരിഷ്‌ക്കാരം കൊണ്ടാര്‍ക്കും ഒരു ഗുണവുമുണ്ടാവില്ല. വിശ്വാസികളോടുള്ള ബാധ്യത നിറവേറ്റാന്‍ സര്‍ക്കാര്‍ ഒരുക്കമാവാത്ത സാഹചര്യത്തില്‍, ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക എന്നത് മാത്രമേ ഇനി വിശ്വാസികൾക്ക് ചെയ്യാനുള്ളൂ. അതിന്റെ ബഹിർ സ്ഫുരണങ്ങളാണ് ഇന്ന് കേരളം കാണുന്നത്

ഹിന്ദു നേതാക്കന്മാരെ അറസ്റ്റ് ചെയ്താൽ ജനവികാരം തകർക്കാം,വിശ്വാസത്തെ തളർത്താം എന്നൊക്കെയുള്ളത് തെറ്റിധാരണയാണ്. ശബരിമല എന്ന വികാരം നൂറ്റാണ്ടുകളായി ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് . ഞങ്ങൾക്ക് ശബരിമലയിൽ പോകേണ്ടെന്നു പറഞ്ഞ് രംഗത്തുവരുന്നത് സ്ത്രീകൾ തന്നെയാണ്. ആക്ടിവിസ്റ്റുകളും പുരോഗമനം പറഞ്ഞു നടക്കുന്നവരും അല്ലാതെ ഒരു സ്ത്രീയും ഭക്തിയുടെ പേരിൽ ശബരിമലയിൽ പോകണമെന്നു വാശിപിടിക്കുന്നില്ല. കൊട്ടും കുരവയുമായി വന്ന തൃപ്തി ദേശായി പറഞ്ഞത് സാഹസികതയ്ക്കു വേണ്ടിയാണ് ശബരിമലയിൽ പോകുന്നതെന്നാണ്. സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ബഹുഭൂരിപക്ഷം സ്ത്രീകളും രംഗത്തുവരുന്നതും ഇക്കാരണത്താൽ തന്നെയാണ് . സ്ത്രീവികാരം യുവതീ പ്രവേശനത്തിന് എതിരാണ്.

 

 

 

ശബരിമലയില്‍ പോകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആര്‍എസ്എസുകാര്‍ക്കും ബിജെപികാര്‍ക്കും സംഘപരിവാരുകാര്‍ക്കും താല്പര്യമുണ്ടെങ്കിൽ കമ്മ്യൂണിസ്റ്റുകാർക്കും ശബരിമലയില്‍ പോകാം . ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറഞ്ഞു വിരട്ടിയോടിച്ചു ശബരിമലയിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ട്ടിച്ചാലും ഭൂരിപക്ഷ വികാരത്തെ തളർത്താനാവില്ല

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (1 hour ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (1 hour ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (1 hour ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (1 hour ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (2 hours ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (2 hours ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (2 hours ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (5 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (5 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (5 hours ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (5 hours ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (5 hours ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (5 hours ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (5 hours ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (5 hours ago)

Malayali Vartha Recommends