എന്റമ്മോ! ഇതെന്ത് കളിയാ... ആട് ജന്മം നല്‍കിയ കുഞ്ഞിനെ കണ്ട് ഞെട്ടലോടെ നാട്ടുകാർ

'എന്താണിത് എന്ന് ആര്‍ക്കും മനസിലാകുന്നില്ല. എന്തായാലും ഇതൊരു ആട്ടിന്‍കുഞ്ഞല്ല. പേടിപ്പെടുത്തുന്ന രൂപമാണ്. എല്ലാവരും ഇതെങ്ങനെ സംഭവിച്ചുവെന്നോര്‍ത്ത് അത്ഭുതപ്പെട്ടിരിക്കുകയാണ്. ഭാഗ്യക്കേടുണ്ടാകുന്നതിന്റെ സൂചനയാണോ ഇത് എന്നാണ് സംശയിക്കുന്നത്', ജോസഫൈന്‍ റെഫിക് പറയുന്നു. ജോസഫൈന്‍ റെഫിക് എന്നയാളുടെ ഫാമിലാണ് സംഭവം നടന്നത്. മനുഷ്യക്കുഞ്ഞിന്റേയും പന്നിക്കുഞ്ഞിന്റേയും സാദൃശ്യമാണ് പിറന്ന ആടിന്റെ കുഞ്ഞിനുള്ളതെന്ന് വീട്ടുടമ പറഞ്ഞു.
രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടായെങ്കിലും ഒന്നിനുമാത്രമേ വിചിത്രമായ രൂപമുള്ളൂ. ഇത് ദുശ്ശകുനമാണെന്നും ചെകുത്താന്റെ വേലയാണെന്നും ഗ്രാമീണര്‍ വിശ്വസിക്കുന്നു. വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിന് ജനിച്ച കുഞ്ഞിന് മനുഷ്യന്റെ ഛായ. ഫിലിപ്പീന്‍സിലെ സുല്‍ത്താന്‍ കുദാറത്തിലാണ് സംഭവം. എന്നാല്‍ റിഫ്റ്റ് വാലി പനി എന്ന അസുഖം ബാധിച്ചാല്‍ ഇത്തരത്തിലുള്ള രൂപമുള്ള ആട്ടിന്‍കുഞ്ഞുങ്ങള്‍ ഉണ്ടാവാം എന്നാണ് ഫിലിപ്പീന്‍സിലെ വിദഗ്ധര്‍ ഇക്കാര്യത്തില്‍ അഭിപ്രായപ്പെടുന്നത്.
https://www.facebook.com/Malayalivartha
























