കായലില്‍ നിന്ന് വലയില്‍ കുടുങ്ങിയ വസ്തു പുറത്തെടുത്തപ്പോള്‍ കത്തി!

കായലില്‍നിന്ന് മീന്‍ പിടിക്കുന്നതിനിടയില്‍ വലയില്‍ കുടുങ്ങിയ വസ്തുവിനെ കരയിലെത്തിച്ചപ്പോള്‍ തീപിടിച്ചു. കറുത്ത് ഗോളാകൃതിയിലുള്ളതായിരുന്നു വസ്തു. വലയില്‍നിന്ന് പുറത്തെടുത്തപ്പോഴാണ് അതിന് തീപിടിച്ചത്. ചൈനീസ് പടക്കം പൊട്ടുന്ന ശബ്ദത്തോടെയാണ് ഈ വസ്തു കത്തിയത്. നല്ല തീയും പുകയും ഉയര്‍ന്നു.
ഇടക്കൊച്ചി, പൂത്തുറ വീട്ടില്‍ സുരേഷിന്റെ നീട്ടുവലയിലാണ് ഈ സ്‌ഫോടക വസ്തു കുടുങ്ങിയത്. വെള്ളത്തില്‍നിന്ന് പുറത്തേക്ക് എടുത്തപ്പോള്‍ തന്നെ ഈ വസ്തുവില്‍നിന്ന് പുക ഉയര്‍ന്നു. അപ്പോഴേക്കും സുരേഷ് ഇത് കരയിലേക്ക് എറിഞ്ഞു. അവിടെ കിടന്നാണ് ഇതിന് തീപിടിച്ചത്.
മാലപ്പടക്കത്തിന് തീപിടിച്ച പോലെ ഇത് കത്തിക്കൊണ്ടിരുന്നു. ഇതു കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരായി. ഉദ്ദേശം ഒരു കിലോഗ്രാം ഭാരമുള്ള വസ്തുവാണിത്. വെള്ളത്തില്‍നിന്ന് പുറത്തെടുത്ത വസ്തു പൊടുന്നനെ കത്തിയത് നാട്ടുകാരില്‍ ഭീതി പരത്തി. ഇടക്കൊച്ചി കായലില്‍നിന്നു ലഭിച്ച വസ്തു അരൂര്‍ മുക്കത്താണ് എത്തിച്ചത്.
തുടര്‍ന്ന് അരൂര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും പരിശോധനയൊന്നുമുണ്ടായില്ല. പ്രളയ ശേഷം ഈ രീതിയില്‍ ശബ്ദത്തോടെ കത്തുന്ന കറുത്ത നിറമുള്ള വസ്തു പല തവണ ഇടക്കൊച്ചി കായലില്‍നിന്ന് ലഭിച്ചതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
https://www.facebook.com/Malayalivartha
























