Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാഹന രജിസ്‌ട്രേഷന്‍ സേവനങ്ങളും ലൈസന്‍സ് നടപടികളും ലളിതവും സുതാര്യവുമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം

27 NOVEMBER 2018 03:33 PM IST
മലയാളി വാര്‍ത്ത

ഫാന്‍സി നമ്പര്‍ വിതരണം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. ഫാന്‍സി നമ്പറുകള്‍ക്ക് ഇടനിലക്കാരുമായി ചേര്‍ന്ന് നടത്തുന്ന ഒത്തുകളികള്‍ക്കും ഇതിലൂടെ സര്‍ക്കാറിന് വരുമാനം നഷ്ടപ്പെടുന്ന അവസ്ഥക്കും പരിഹാരമാകുന്നു. വാഹന രജിസ്‌ട്രേഷന്‍ സേവനങ്ങളും ലൈസന്‍സ് നടപടികളും ലളിതവും സുതാര്യവുമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയ്യാറാക്കിയ വാഹന്‍, സാരഥി സോഫ്റ്റ്‌വെയറുകള്‍ സംസ്ഥാനത്തും നടപ്പാക്കുന്നതിന്റെ ഭാഗമാണിത്.

വാഹന ഉടമകള്‍ ഫാന്‍സി നമ്പര്‍ ബുക്ക് ചെയ്ത് ഇടനിലക്കാര്‍ വഴി കൈക്കലാക്കുകയും ഇതുവഴി അര്‍ഹമായ വരുമാനം സര്‍ക്കാറിന് ലഭിക്കാതെപോകുകയും ചെയ്യുന്നുണ്ട്. നടപടി പൂര്‍ണമായും ഓണ്‍ലൈനാകുന്നതോടെ ലോകത്തെവിടെയിരുന്നും ഫാന്‍സി നമ്പര്‍ ലേലത്തില്‍ പങ്കെടുക്കാം. വാഹന ഉടമയോ പ്രതിനിധിയോ നേരിട്ട് ഓഫിസില്‍ ഹാജരാകേണ്ട ആവശ്യമില്ല. െ്രെഡവിങ് ലൈസന്‍സ് കേന്ദ്രീകൃത സംവിധാനത്തില്‍ തയാറാക്കുന്നു എന്നതാണ് മറ്റൊരു പരിഷ്‌കാരം. ഇതോടെ നിലവിലെ െ്രെഡവിങ് ലൈസന്‍സിന്റെ രൂപവും സ്വഭാവവും അടിമുടി മാറും. സംസ്ഥാനത്തെ എല്ലാ ആര്‍.ടി ഓഫിസുകളുടെയും പരിധിയിലുള്ള ലൈസന്‍സുകള്‍ തിരുവനന്തപുരത്തെ കേന്ദ്രീകൃത സംവിധാനത്തിലാകും തയാറാക്കുക.

ഇവ വിദേശരാജ്യങ്ങളിലെ ലൈസന്‍സിനോട് കിടപിടിക്കും വിധം അച്ചടിയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഗുണനിലവാരമുള്ളതായിരിക്കും. 15 വര്‍ഷം വരെ ഒരു കേടും കൂടാതെ ഇവ സൂക്ഷിക്കാനാകും. നിലവില്‍ അതത് ആര്‍.ടി ഓഫിസുകളാണ് ലൈസന്‍സ് തയ്യാറാക്കുന്നത്. െ്രെഡവിങ് പരീക്ഷ പൂര്‍ണമായും സോഫ്റ്റ്‌വെയര്‍ സഹായത്തോടെയാക്കാനും തീരുമാനിച്ചിട്ടുണ്ട്. പഠിതാവിന്റെ െ്രെഡവിങ് പാടവം നിരീക്ഷിക്കാന്‍ 12ഓളം കാമറകളുണ്ടാകും. െ്രെഡവിങ് ടെസ്റ്റ് വിജയവും പരാജയവും തീരുമാനിക്കുന്നതും പൂര്‍ണമായും കമ്പ്യൂട്ടര്‍ സഹായത്തോടെയാകും.

െ്രെഡവിങ്ങില്‍ മതിയായ വൈദഗ്ധ്യവും ട്രാഫിക് നിയമങ്ങളില്‍ കൃത്യമായ അറിവും ഇല്ലാത്തവര്‍ക്ക് ടെസ്റ്റ് പാസാകാനാകില്ലെന്ന് ചുരുക്കം. ത്രീവീലര്‍ ലൈസന്‍സ് ഇല്ലാതാകുന്നതോടൊപ്പം ഹെവി വാഹനങ്ങള്‍ക്കുള്ള ലൈസന്‍സ് ഏകീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (13 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (28 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (36 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (51 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends