ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധം; കെ. കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങ് യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും

കെ. കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങ് യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഇന്ന് വൈകുന്നേരം അഞ്ചുമണിക്കുള്ള ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനം.
മുഖ്യമന്ത്രിയടക്കം മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.ജെഡിഎസ് ദേശീയനേതൃത്വത്തിന്റെ നിർദേശാനുസരണം മാത്യു ടി.തോമസ് രാജിവച്ചതിന് പിന്നാലെയാണ് കൃഷ്ണന്‍കുട്ടിക്ക് മന്ത്രിയാകാന്‍ അവസരം കിട്ടിയത്. മാത്യു ടി തോമസ് കൈകാര്യം ചെയ്ത ജലവിഭവ വകുപ്പ് തന്നെയാകും കെ.കൃഷ്ണന്‍കുട്ടിയും കൈകാര്യം ചെയ്യുക
ചിറ്റൂരില്‍ നിന്നുള്ള എം.എല്‍.എയും ജെ.ഡി.എസ് സംസ്ഥാനപ്രസിഡന്റുമാണ് കെ.കൃഷ്ണന്‍കുട്ടി. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം.
മന്ത്രിസ്ഥാനം വെച്ചുമാറുന്നത് സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്നാണ് മാത്യു ടി തോമസ് വിഭാഗം പറഞ്ഞിരുന്നത്. കെ.കൃഷ്ണന്‍കുട്ടി മന്ത്രിയാകുമ്പോള്‍, അദ്ദേഹം വഹിച്ചിരുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം മാത്യു.ടി.തോമസിന് നല്‍കണമെന്നും ഈ വിഭാഗം ആവശ്യമുന്നയിക്കുന്നുണ്ട്.
വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം കെ.കൃഷ്ണൻകുട്ടിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി അടക്കമുളളവരും ചടങ്ങിൽ പങ്കെടുക്കും. ജലവിഭവം ഉൾപ്പടെ മാത്യു ടി.തോമസ് വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെയാകും കൃഷ്ണന്‍ കുട്ടിക്ക് ലഭിക്കുക. രണ്ടരവര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വെച്ചുമാറാനുള്ള പാർട്ടി തീരുമാനമനുസരിച്ചാണ് മാത്യു ടി.തോമസ് രാജിവെച്ചത്.മാത്യു ടി.തോമസിന് ഇക്കാര്യത്തിൽ എതിർപ്പുണ്ടായിരുന്നെങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ട് ധാരണയിലെത്തുകയായിരുന്നു. എതിർപ്പുയർത്തിയ പശ്ചാത്തലത്തിൽ മാത്യു ടി.തോമസ് ചടങ്ങിനെത്തുമോയെന്നാണ് ഏവരും ഉററുനോക്കുന്നത്. ചിറ്റൂരില്‍ നിന്നുള്ള എം.എല്‍.എ ആണ് നിയുക്തമന്ത്രി കൃഷ്ണന്‍ കുട്ടി.1982ൽ ആദ്യമായി നിയമസഭയിലെത്തിയ കൃഷ്ണൻ കുട്ടി 4 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ ആദ്യമായാണ് മന്ത്രി പദവിയിലെത്തുന്നത്.
https://www.facebook.com/Malayalivartha

























