Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല,പി കെ ശശി, ഷാജി വിഷയങ്ങൾ നിയമസഭയെ ഇളക്കി മറിക്കും... അന്തരിച്ച എം എൽ എ പി വി റസാഖിനെ അത്യാഞ്ജലി അർപ്പിച്ച് നിയമസഭാ പിരിഞ്ഞു

27 NOVEMBER 2018 12:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഒാ​ർ​ഡി​ന​ൻ​സു​ക​ൾ​ക്ക്​ പ​ക​രം ബി​ല്ലു​ക​ൾ പാ​സാ​ക്കാ​നായി നിയമസഭാ സമ്മേളനം ആരംഭിച്ചു. സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്ന് അന്തരിച്ച മഞ്ചേശ്വരം എംഎൽഎ പി.ബി.അബ്ദുൾ റസാഖിന് ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ട് സ്പീക്കർ സംസാരിച്ചു. മുസ്​ലീം ലീഗി​​െൻറ എം.എൽ.എയായിരിക്കെതന്നെ ഒരിക്കൽ പരിചയപ്പെടുന്നവരെയെല്ലാം എന്നും ഒാർത്തിരിക്കുന്ന വ്യക്​തിത്വമായിരുന്നു അബ്​ദുൽ റസാഖി​​െൻറതെന്നും അദ്ദേഹത്തി​​െൻറ വിയോഗം സഭക്ക്​ തീരാ നഷ്​ടമാണെന്നും സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ പറഞ്ഞു.

തുടർന്ന് നിയമസഭയിലെ പുഞ്ചിരിക്കുന്ന സാന്നിധ്യമായിരുന്നു പി.ബി.അബ്ദുൾ റസാഖെന്നും അദ്ദേഹത്തിന്റെ വിയോ​ഗം അവിശ്വസനീയമായിരുന്നുവെന്നും ജനഹൃദയങ്ങളിൽ ഇടംപിടിച്ച നേതാവ് കൂടിയായായിരുന്നു അബ്​ദുൽ റസാഖെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അബ്ദുൾ റസാഖിന് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ടു പറഞ്ഞു.

​ കഠിനാധ്വാനിയായ നേതാവായിരുന്നു റസാഖെന്നും നാടിനും നാട്ടുകാര്‍ക്കും ഗുണം ചെയ്യുന്ന കാര്യങ്ങള്‍ക്കായി ആദ്യാവസാനം വരെ പ്രവർത്തിച്ചുകൊണ്ട് സപ്തഭാഷ ഭൂമിയായ കാസര്‍ഗോഡിന്‍റെ വൈവിധ്യങ്ങളെ സമന്വയിപ്പിച്ചാണ് അദ്ദേഹം ജനപ്രിയനായ നേതാവായി മാറിയതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.

വി.എസ്.സുനില്‍ കുമാര്‍ (സിപിഐ), എം.കെ.മുനീർ(ഐയുഎംഎൽ),സി.കെ.നാണു(ജനതാദൾ), കെ.എം.മാണി(കേരള കോൺ​ഗ്രസ് എം), അനൂപ് ജേക്കബ് (കേരള കോൺ​ഗ്രസ് ജെ), കടന്നപ്പള്ളി രാമചന്ദ്രൻ (കോൺ​ഗ്രസ് എസ്), ഒ.രാജ​ഗോപാൽ (ബിജെപി), വിജയൻപിള്ള (സിഎംപി), കെബി ​ഗണേഷ് കുമാർ (കേരള കോൺ​ഗ്രസ് ബി), പിസി ജോർജ്, തുടങ്ങി വിവിധ കക്ഷി നേതാക്കൾ അദ്ദേഹത്തെ അനുസ്മരിച്ചു സംസാരിച്ചു.

നാളെ സഭ വീണ്ടും ചേരുമ്പോൾ ശബരിമല, പി.കെ.ശശി, കെടി ജലീലിനെതിരായ ബന്ധു നിയമന വിവാദം തുടങ്ങിയവ ഉന്നയിച്ച് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാവും പ്രതിപക്ഷനീക്കം. സുപ്രീംകോടതി വിധിയും നവോത്ഥാന പ്രസ്ഥാനവും ഉയര്‍ത്തിയാവും സര്‍ക്കാര്‍ ശബരിമല വിഷയത്തിലെ ആരോപണങ്ങൾക്ക് പ്രതിരോധം തീര്‍ക്കുക.

13 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മ്മാണത്തിനാണ് ചേരുന്നതെങ്കിലും ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ വരും ദിവസങ്ങളില്‍ സഭയെ പ്രക്ഷുബ്ധമാക്കും. ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടും പോലീസ് നടപടികളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. പ്രളയാനന്തര കേരള പുനര്‍നിര്‍മ്മിതിയിലെ വീഴ്ചകളും പ്രതിപക്ഷം ആയുധമാക്കും.

ബന്ധു നിയമനം റദ്ദാക്കിയെങ്കിലും കെ.ടി.ജലീല്‍, ജി.സുധാകരന്‍ എന്നിവരുടെ സ്വജനപക്ഷപാതവും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ഇത്തവണ മുതല്‍ രാവിലെ ഒന്‍പത് മണിക്കായിരിക്കും സഭാ നടപടികള്‍ തുടങ്ങുക.ഒന്‍പത് മുതല്‍ മുതല്‍ 10 വരെയായിരക്കും ചോദ്യോത്തരവേള. തുടര്‍ന്ന് രാവിലെ 10നാണ് ശൂന്യവേള. എല്ലാ ദിവസവും രണ്ടരക്ക് സഭാ നടപടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ഇത്തവണ നടപ്പാക്കില്ല. സമ്മേളനം ഡിസംബര്‍ 13 ന് അവസാനിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (14 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (27 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (42 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (50 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends