വീണ്ടും സദാചാരഗുണ്ടാ ആക്രമണം... കുഞ്ഞിനോടൊപ്പം റോഡരികില്‍ നിര്‍ത്തിയിട്ട കാറിലിരുന്ന ദമ്പതിമാര്‍ക്കുനേരെ സദാചാരഗുണ്ട ചമഞ്ഞ് ആക്രമണം ; സംഭവം താമരശ്ശേരിയിൽ

ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ കുഞ്ഞിനോടൊപ്പമിരിക്കുകയായിരുന്ന ദമ്പതിമാര്‍ക്കുനേരെ പ്രതികള്‍ സദാചാരഗുണ്ട ചമഞ്ഞ് ആക്രമണം നടത്തിയ സംഭവത്തിൽ നാലുപേര്‍ അറസ്റ്റില്‍. പുതുപ്പാടി മൈലള്ളാംപാറ നൊച്ചുമണ്ണില്‍ ടിനു എന്ന ഗ്ലാഡ്സണ്‍ (29), പെരുമ്പള്ളി നെരൂക്കുംചാല്‍ ഫിറോസ് (34), മൈലള്ളാംപാറ മംഗലശ്ശേരി മുസമ്മില്‍ (18), കണ്ണപ്പന്‍കുണ്ട് പള്ളിക്കുന്ന് രാജേഷ് എന്ന കുട്ടാപ്പി (31) എന്നിവരാണ് അറസ്റ്റിലായത്.
പുതുപ്പാടി കണ്ണപ്പന്‍കുണ്ടിലെത്തിയ കല്ലാനോട് സ്വദേശികള്‍ക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ നാലുപേരെ താമരശ്ശേരി പോലീസാണ് അറസ്റ്റുചെയ്തു. വിവാഹവീട്ടില്‍നിന്ന് മടങ്ങുന്ന വഴി കാറിലിരിക്കുകയായിരുന്നു അപ്പോഴാണ് ദമ്പതിമാര്‍ക്കുനേരെ സദാചാരഗുണ്ടാ ആക്രമണം ഉണ്ടായത്.
ദമ്പതിമാര്‍ ഇവരുടെ സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹവീട്ടിലെത്തിയതായിരുന്നു. സുഹൃത്തും ഭാര്യയും ഇവരുടെ ഒരു വയസ്സുള്ള കുട്ടിയും ഒപ്പമുണ്ടായിരുന്നു. ആക്രമണം കണ്ട് ഓടിയെത്തിയ സുഹൃത്തിനെയും സംഘം മര്‍ദിച്ചതായി പോലീസ് പറഞ്ഞു. മര്‍ദനമേറ്റ രണ്ടുപേരും താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സതേടി. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. വിവാഹവീട്ടില്‍നിന്ന് പുറപ്പെട്ട് അല്പദൂരം പിന്നിട്ടപ്പോള്‍ സുഹൃത്തും ഭാര്യയും ഇവരുടെ പക്കലുണ്ടായിരുന്ന വസ്ത്രം മറന്നുവെച്ചത് മനസ്സിലാക്കി അതെടുക്കാനായി തിരിച്ചുപോയി.
കുഞ്ഞിനെ ദമ്പതിമാരെ ഏല്‍പ്പിച്ചാണ് ഇവര്‍ പോയത്. ഭര്‍ത്താവിനെ കാറില്‍നിന്ന് വലിച്ചിറക്കി പ്രതികള്‍ മര്‍ദിച്ചതായും തടയാന്‍ചെന്ന തന്റെ കൈയില്‍ കടന്നുപിടിച്ച് മാനഹാനിവരുത്തുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























