Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യതീഷ് ചന്ദ്രയും ഹരിശങ്കറും ഉൾപ്പെട്ട പോലീസ് സംഘം ശബരിമലയിലും നിലയ്ക്കലിലും പമ്പയിലും അനുഭവിച്ച സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പുതിയതായി ചുമതലയേൽക്കുന്ന ഐ.ജിമാരും എസ്.പിമാരും കനത്ത ജാഗ്രതയിൽ

28 NOVEMBER 2018 08:03 AM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

യതീഷ് ചന്ദ്രയും ഹരിശങ്കറും ഉൾപ്പെട്ട പോലീസ് സംഘം ശബരിമലയിലും നിലയ്ക്കലിലും പമ്പയിലും അനുഭവിച്ച സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പുതിയതായി ചുമതലയേൽക്കുന്ന ഐ.ജിമാരും എസ്.പിമാരും കനത്ത ജാഗ്രതയിൽ. 30 ന് ചുമതലയേൽക്കുന്ന പുതിയ ടീം ശബരി മലയിൽ വിവാദങ്ങൾ ഉണ്ടാക്കില്ലെന്ന കഠിനവ്രതത്തിലാണ്.

കർശനമായ അച്ചടക്കം പാലിക്കണമെന്നും യാതൊരു തരത്തിലും പ്രകോപനം സൃഷ്ടിക്കരുതെന്നുമുള്ള നിർദ്ദേശമാണ് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റ ഇവർക്ക് നൽകിയത്. ബഹ്റയുമായി കൂടിക്കാഴ്ച നടത്തിയ ഉദ്യോഗസ്ഥരോട് ആരെങ്കിലും പ്രകോപിപ്പിച്ചാലും യാതൊരു വിധത്തിലും വിവാദമുണ്ടാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്രേ.

ഇപ്പോൾ നിയമിതരായ ടീമിനെയല്ല ആദ്യം നിയോഗിക്കാൻ തീരുമാനിച്ചത്. പരിചയ സമ്പന്നരായ, ശബരിമലയെ കുറിച്ചറിയുന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനായിരുന്നു തീരുമാനം.. എന്നാൽ പല ഉദ്യോഗസ്ഥരും കാനനവാസത്തിന് തയ്യാറായില്ല. പഴയ അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇവരുടെ നിലപാട് മാറ്റം. ശബരിമലയിൽ ജോലി ചെയ്താൽ സൽപേര് ഇല്ലാതാകുമെന്ന ചൊല്ല് പോലീസുകാർക്കിടയിലുണ്ട്. ശബരി മലയിൽ വിഷയമുണ്ടാക്കുന്നവർ മലയാളികൾക്ക് തന്നെ എതിരാകുന്ന കാഴ്ചയാണ് കാണുന്നത്.

ഇപ്പോൾ ശബരിമലയിലുള്ള ടീമിൽ യതീഷ്ചന്ദ്രക്കും ഹരിശങ്കറിനുമെതിരെയാണ് ഏറ്റവുമധികം അധിക്ഷേപങ്ങൾ ഉള്ളത്. യതീഷ് ചന്ദ്ര താൻ കാണിച്ച പ്രവൃത്തികൾക്ക് എവിടെയൊക്കെ മറുപടി പറയണമെന്നറിയാതെ കുഴങ്ങുകയാണ്. ശബരിമല ദർശനത്തിയ കേരള ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയുടെ വാഹനം പരിശോധിച്ചതിനെതിരെ കേരളഹൈക്കോടതിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ ഡി.ജി.പി ബഹ്റക്ക് പരാതി നൽകി.


ജഡ്ജിയെ അറിയില്ലായിരുന്നു എന്നാണ് യതീഷ് ചന്ദ്രയുടെ വിശദീകരണം. ഹരിവരാസനം കേള്‍ക്കാനാണ് താന്‍ രാത്രി സന്നിധാനത്ത് എത്തിയതെന്നാണ് മറ്റുള്ളവരോട് യതീഷ് ചന്ദ്ര നല്‍കിയ വിശദീകരണം. എന്നാൽ ജഡ്ജി ശബരിമലയിൽ വരുന്ന വിവരം ഹൈക്കോടതിയിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ വാഹനം നിലയ്ക്കലിൽ തടയുമ്പോൾ തന്നെ കാറിലുള്ളത് ഹൈക്കോടതി ജഡ്ജിയാണെന്ന കാര്യം ഒപ്പമുണ്ടായിരുന്ന ജീവനക്കാർ യതീഷ്ചന്ദ്രയെ അറിയിച്ചു. എന്നിട്ടും അദ്ദേഹം പരിശോധനതുടർന്നു എന്നിടത്താണ് പ്രതിഷേധം.

വാവരുനടക്ക് സമീപം നടന്ന കാര്യങ്ങളും ജഡ്ജി നേരിട്ട് കണ്ടു. താൻ കൂടി ഉൾപ്പെട്ട ഹൈക്കോടതി ബഞ്ച് ഉത്തരവിട്ട വിധിക്കെതിരെ പോലീസ് പ്രവർത്തിച്ചത് ജഡ്ജിയുടെ സാന്നിധ്യത്തിലാണ്. അതായത് കേസ് പരിഗണിക്കുന്ന ജഡ്ജിയോട് കൃത്യമായും അദ്ദേഹം കാര്യങ്ങൾ ധരിപ്പിക്കും എന്നാണർത്ഥം. ജഡ്ജി സന്നിധാനത്തുണ്ടെന്ന വിവരം അറിഞ്ഞിട്ടാണ് പോലീസ് ഇങ്ങനെ പെരുമാറിയത്. ഇതിനെ പോലീസിന്റെ ധാർഷ്ട്യമായാണ് ജനങ്ങൾ കാണുന്നത്.

ബി ജെ പി നേതാവ് കെ. സുരേന്ദ്രനെതിരെ പോലീസ് കെട്ടിചമക്കുന്ന കേസുകൾ അനാവശ്യമാണെന്ന ചിന്തയും പോലീസിൽ തന്നെയുണ്ട്. ഇത്രയധികം വിവാദം എന്തിനാണെന്ന് ചോദിക്കുന്ന മുതിർന്ന ഉദ്യേഗസ്ഥരും ധാരാളം. എന്നാൽ ഉപതെരഞ്ഞടുപ്പിന് ഒരുക്കുന്ന മഞ്ചേശ്വരത്ത് നിന്നും സുരേന്ദ്രനെ മാറ്റിനിർത്തുക എന്ന ഉദ്ദേശം സി പി എമ്മിനുണ്ട്. അതേസമയം ഇപ്പോഴത്തെ കേസുകൾ സുരേന്ദ്രനെ ജയിക്കാൻ സഹായിക്കുമെന്ന് ബിജെപി നേതാക്കൾ കരുതുന്നു. ശബരിമല സമരത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിയിരിക്കുകയാണ് സുരേന്ദ്രൻ.അദ്ദേഹത്തെ വളർത്തിയത് യതീഷ്ചന്ദ്രയാണെന്ന് കരുതുന്നവരും പോലീസിൽ നിരവധിയുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 minute ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (14 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (29 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (37 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (52 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends