കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു

കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി 2026 ജൂണ്‍ 15, 16 തീയതികളില്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പടനിലത്ത് നടക്കുന്നതാണ്. മലയാള മാസം മിഥുനം ഒന്നു രണ്ട് തീയതികളിലാണ് ഈ ഉത്സവം നടക്കുന്നത്.
ആലപ്പുഴ കൊല്ലം ജില്ലകളുടെ പ്രധാന അതിര്‍ത്തിയാണ് ഓച്ചിറ, ഓച്ചിറ ടൗണ്‍ കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കിലാണ്.കായംകുളം-അമ്പലപ്പുഴ രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ പോരാട്ടത്തെ അനുസ്മരിച്ചാണ് ഈ ഉത്സവം നടത്തപ്പെടുന്നത്.ഓണാട്ടുകരയിലെ 52 കരകളില്‍ നിന്നുള്ള യോദ്ധാക്കള്‍ വാളിന് പകരം വടികളേന്തി പടനിലത്ത് അണിനിരക്കുന്നു.
ചെളിവെള്ളത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കിഴക്കും പടിഞ്ഞാറും കരക്കാരായി തിരിഞ്ഞ് പരസ്പരം പോരാടുന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഓച്ചിറക്കളി ഉത്ഭവവും ഐതിഹ്യവും കേരളത്തിലെ ഏറ്റവും വിസ്മയകരമായ ആചാരോത്സവങ്ങളില്‍ ഒന്നാണ് ഓച്ചിറക്കളി. ഇതിന്റെ കൃത്യമായ തുടക്കകാലം ചരിത്രരേഖകളില്‍ വ്യക്തമല്ലെങ്കിലും നൂറ്റാണ്ടുകളായി ഇത് ആഘോഷിക്കപ്പെടുന്നുണ്ടെന്ന് കരുതപ്പെടുന്നു. ഓച്ചിറ പരബ്രഹ്മ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഈ ആഘോഷ ത്തിന്റെ ഉത്ഭവം.
https://www.facebook.com/Malayalivartha



























