ശബരിമലയില്‍ നിയമനിര്‍മ്മാണത്തിനുള്ള സ്വകാര്യ ബില്ലിന് അനുമതിയില്ല; സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ബില്ലിലെ ആവശ്യങ്ങള്‍ നിലനില്‍ക്കുന്നതല്ല; വിൻസെന്റിന്റെ ബില്ലിന് ആപ്പ് വെച്ച് സ്പീക്കർ

ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലിന് അനുമതിയില്ല. ബില്ലിലെ ആവശ്യങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമസഭയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സ്വകാര്യ ബില്ലിന് അനുമതി നിഷേധിച്ചത്.ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് കോവളം എംഎല്‍എ എം വിന്‍സെന്റാണ് സ്വകാര്യ ബില്ലിന് അനുമതി തേടിയത്.
തുടർന്ന് ഈ ബില്‍ നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ടു. നിയമവകുപ്പിന്റെ മറുപടിയ്‌ക്കൊപ്പമാണ് ബില്ലിന് അനുമതിയില്ല എന്ന കാര്യം സ്പീക്കറുടെ ഓഫീസ് അറിയിച്ചത്.
ശബരിമലയിലെ വിശ്വാസികളെ ഒരു പ്രത്യേക മതവിഭാഗമായി കണക്കാക്കാമെന്ന് ബില്ലില്‍ പറയുന്നു. അങ്ങനെ പ്രത്യേക മതവിഭാഗമായി കണക്കാക്കണമെന്നും അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനിര്‍മാണം ആവശ്യപ്പെട്ട് ബില്‍ സമര്‍പ്പിച്ചത്.
എന്നാല്‍ സുപ്രീം കോടതി വിധിയുടെ സാഹചര്യത്തില്‍ ബില്ലിലെ ആവശ്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അതിനാല്‍ ബില്‍ പരിഗണിക്കാനാകില്ലെന്നുംനിയമ വകുപ്പില്‍നിന്നുള്ള മറുപടി. ഇതിനെ തുടര്‍ന്നാണ് സ്പീക്കർ ബില്‍ തള്ളിയത്.
https://www.facebook.com/Malayalivartha

























